കോട്ടയം : കോട്ടയത്തെ എസ്എഫ്ഐക്ക് പുതിയ ഭാരവാഹികൾ . ഇന്നലെ കോട്ടയം അർബൻ ബാങ്ക് ഹാളിൽ നടന്ന ഏരിയ സമ്മേളനത്തിലാണ് നേതൃമാറ്റമുണ്ടായത്. സമ്മേളനം സെക്രട്ടറിയായി അശ്വിൻ ബിജുവിനെയും പ്രസിഡൻ്റായി ആദിത്യ എസ് നാഥിനെയും തിരഞ്ഞെടുത്തു. അജീഷ് വിശ്വനാഥൻ നഗറിൽ ( കോട്ടയം അർബൻ ബാങ്ക് ഹാൾ ) നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടോണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് അക്ഷയ് ലാൽ അധ്യക്ഷനായി. അശ്വിൻ ബിജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിൽ അശ്വിൻ ബിജു ( സെക്രട്ടറി ) ആദിത്യ എസ് നാഥ് ( പ്രസിഡൻ്റ് ) ഗോഡ്വിൻ, വിഷ്ണു ( ജോയിന്റ് സെക്രട്ടറിമാർ ) , ആഷിഷ്, പ്രസീത ( വൈസ് പ്രസിഡന്റുമാർ ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.