നയ്റോബി : ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈഫയെ വധിച്ച് മാലി സായുധസേന . ഹിഗ്ഗോ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന അബു ഹുസൈഫ, ഗ്രേറ്റർ സഹാറയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ കമാൻഡറായിരുന്നു.ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവർക്ക് 5 മില്യണ്‍ ഡോളർ വരെ പാരിതോഷികം നല്‍കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പ്രഖ്യാപിച്ചിരുന്നു.മൊറോക്കൻ വംശജനായ ഹുസൈഫ 2017 ല്‍ നൈജറില്‍ നാലു യുഎസ് സൈനികർ അടക്കം കൊല്ലപ്പെട്ട ആക്രമണങ്ങളിലെ സൂത്രധാരനാണ് .മാലി, ബുർക്കിന ഫാസോ, നൈജർ എന്നീ രാജ്യങ്ങള്‍ വിമത ഗ്രൂപ്പുകളെ നേരിടാൻ സംയുക്ത സേന രൂപീകരിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് ഐ എസ് നേതാവിന്റെ കൊലപാതകം. മൂന്ന് പശ്ചിമാഫ്രിക്കൻ രാജ്യങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റുമായും അല്‍-ഖ്വയ്ദയുമായും ബന്ധമുള്ള ഗ്രൂപ്പുകളോട് നിരന്തരം പോരാടുകയാണ്.മാലിയുടെ വടക്കൻ മേഖലയില്‍ വച്ചാണ് അബു ഹുസൈഫയെ കൊലപ്പെടുത്തിയതെന്ന് ടുവാരെഗ് സായുധ സംഘത്തിന്റെ നേതാവ് മൂസ അഗ് അചരടൗമാൻ പറഞ്ഞു.
5 മില്യണ്‍ ഡോളർ തലയ്ക്കു വിലയിട്ട ഭീകരൻ ;ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈഫയെ വധിച്ച് മാലി സായുധസേന
![Picsart_24-05-02_14-21-34-953](https://jagratha.live/wp-content/uploads/2024/05/Picsart_24-05-02_14-21-34-953-696x925.jpg)