കൊച്ചി: ലോക്സഭാ സ്ഥാനാർത്ഥിത്വം പ്രതീക്ഷിക്കാതെ ലഭിച്ച അംഗീകാരമാണെന്ന് എറണാകുളത്തെ എല്‍.ഡി.എഫ്. സ്ഥാനാർഥി കെ.ജെ.ഷൈൻ.പാർട്ടിയുടെ തീരുമാനമാണത്. പല ഘടകങ്ങളെ കുറിച്ചും ആലോചിച്ചിട്ടാകും സ്ഥാനാർഥിയെ തീരുമാനിച്ചിട്ടുണ്ടാവുക. അറിഞ്ഞപ്പോള്‍ വലിയ സന്തോഷമാണ് തോന്നിയത്. പകുതിയിലധികം വനിതാ വോട്ടർമാരുള്ള മണ്ഡലത്തില്‍ അവർക്കും പ്രചോദനമാകുന്ന ഒരു സ്ഥാനാർഥി നിർണയമാണ് ഇതെന്നും അവർ പറഞ്ഞു.സി.പി.എം. ലോക്സഭാ സ്ഥാനാർഥിപ്പട്ടികയിലെ പുതുമുഖമാണ് കെ.ജെ.ഷൈൻ. പതിറ്റാണ്ടുകളായി പൊതുരംഗത്ത് സജീവമാണ് ഈ അധ്യാപിക.
കഴിഞ്ഞ മൂന്ന് ടേമായി വടക്കൻ പറവൂർ നഗരസഭാംഗവും നിലവിലെ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമാണ്. യുഡിഎഫിന് മേല്‍ക്കയ്യുള്ള വാർഡുകളില്‍ നിന്നാണ് നഗരസഭയിലേക്ക് മത്സരിച്ചപ്പോള്‍ മൂന്നു തവണയും ജയിച്ചത്. പക്ഷേ, അവിടെയൊക്കെ മറ്റെല്ലാ പരിഗണനകള്‍ക്കുമപ്പുറത്ത് ജനങ്ങളെന്നെ സ്വീകരിച്ചിട്ടുണ്ട്. അതെന്റെ പ്രവർത്തനത്തിനുള്ള അംഗീകാരമായിട്ടാണ് കാണുന്നത്. ആ അംഗീകാരം ഇവിടെയും ലഭിക്കുമെന്നാണ് പ്രതീക്ഷ.ടൂറിസം ഉള്‍പ്പെടെയുളള മേഖലകളില്‍ ലോകഭൂപടത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ജില്ലയാണ് എറണാകുളം. ഹൈടെക് വ്യവസായങ്ങളും പറവൂർ പോലുള്ള മേഖലകളില്‍ പരമ്പരാഗത വ്യവസായങ്ങളുമുണ്ട്. തീരപ്രദേശവും അവിടത്തെ പ്രശ്നങ്ങളും കുറവല്ല. മെട്രോ സിറ്റിയെന്ന നിലയില്‍ ജില്ലയിലെ ഏഴു മണ്ഡലങ്ങളും വലിയ തോതില്‍ ആശ്രയിക്കുന്നത്. ഇവിടത്തെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതും റെയില്‍വേ ഉള്‍പ്പെടെ ആധുനികവല്‍ക്കരിക്കേണ്ടതും ആവശ്യമാണ്. കോർപറേഷൻ കേന്ദ്രീകരിച്ച് ഒരു വികസന മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടതുമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ ജെ ഷൈൻ പറഞ്ഞു.