തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ച ഹൈക്കോടതി വിധി ഏറ്റവും നല്ല വിധിയെന്നും തങ്ങൾ പറഞ്ഞ കാര്യങ്ങൾ കോടതി ശരിവച്ചുവെന്നും കെ കെ രമ. പി മോഹനൻ ഉൾപ്പെടെയുള്ളവരെ വെറുതെവിട്ട നടപടിയിൽ വീണ്ടും നിയമപോരാട്ടം തുടരും. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരെ കണ്ടെത്താനുള്ള പോരാട്ടം തുടരും.
അഭിപ്രായം പറഞ്ഞതിനാണ് പാര്‍ട്ടി ആലോചിച്ച് ടി.പിയെ വെട്ടിക്കൊന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിപിഐഎമ്മിന്റെ പങ്കാണ് കോടതിയില്‍ തെളിഞ്ഞിരിക്കുന്നത്. വളരെ ഗൗരവമായി തെളിവുകള്‍ പരിശോധിച്ച കോടതി എല്ലാ വിശദാംശങ്ങളും പരിശോധിച്ചാണ് വിധി പറഞ്ഞത് എന്ന് പ്രോസിക്യൂഷനും കൂട്ടിച്ചേര്‍ത്തു. ഗൂഢാലോചനക്കേസില്‍ ഇത്രയധികം പേര് ശിക്ഷിക്കപ്പെട്ട കേസുണ്ടാവില്ല. ടിപിക്കെതിെര പരസ്യമായി ഭീഷണി മുഴക്കിയ ആളാണ് കെ.കെ.കൃഷ്ണന്. ജ്യോതി ബാബു ഗൂഢാലോചനയില്‍ പങ്കാളിയെന്നും പ്രോസിക്യൂഷന് വ്യക്തമാക്കി.
ആർ.എം.പി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ 36 പ്രതികളിൽ 12 പേരെയാണ് 2014ൽ വിചാരണ കോടതി ശിക്ഷിച്ചത്. ഇതിനെതിരെയാണ് ശിക്ഷിക്കപ്പെട്ട പ്രതികളും, പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സർക്കാരും, സിപിഎം നേതാവ് പി.മോഹനൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കെ.കെ.രമയും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.