കോട്ടയം : തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ പല തരത്തിലുള്ള വ്യാജ വാർത്തകളും ചട്ടങ്ങൾക്ക് വിരുദ്ധമായുള്ള പല പോസ്റ്റുകളും ഇപ്പോൾ സജീവമാണ്. എന്നാൽ ഏപ്രിൽ 26ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായുള്ള പോസ്റ്റുകൾ തടയാൻ നിർദേശവുമായി ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് ഐപിഎസ് രംഗത്തെത്തിയിരിക്കുകയാണ്.
ഇലക്ഷനുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴി തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമോ, രാഷ്ട്രീയ/സാമൂഹികപരമായി വിദ്വേഷജനകമോ, തെറ്റിദ്ധാരണ ഉണ്ടാക്കുന്നതോ, അപകീര്‍ത്തിപരമോ, ആഭ്യന്തര സുരക്ഷയേ ബാധിക്കുന്നതോ ആയ പോസ്റ്റ് / കമന്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 9497942705 എന്ന നമ്പറിൽ വാട്‌സാപ്പ് ചെയ്യൂ എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.