പാമ്പാടി : ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ തുടച്ചയായി തടഞ്ഞുവയ്ക്കുന്ന സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് ഏവരും തയ്യാറാവണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ആവശ്യപ്പെട്ടു.
ഭരണാനുകൂല സംഘടനകൾ അന്തമായ സർക്കാർ വിധേയത്വം അവസാനിപ്പിച്ച് ജീവനക്കാർക്കൊപ്പം നിലയുറപ്പിക്കുവാൻ തയ്യാറാവണം. കേരള എൻ ജി ഒ അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി കെ.കരുണാകരൻ പിള്ള അനുസ്മരണം പാമ്പാടി സബ്ട്രഷറിക്ക് മുമ്പിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അധികാരത്തിലാരായാലും അവകാശ സമരങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ നേതാവായിരുന്നു കരുണാകരൻ പിള്ള എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രാഞ്ച് പ്രസിഡന്റ് സിജിൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാർ.എസ്സ്, ബിജു എൻ.എ., റോബി സി ജോസ് , ജയശ്രീ കെ.ജി. , മാത്യു കെ. പി. , പി.എം. മാണി എന്നിവർ പ്രസംഗിച്ചു.