കോട്ടയം : കെഎം മാണിക്ക് ഉണ്ടായിരുന്നത് ആർക്കും പകർത്താനാവാത്ത വൈഭവം ആയിരുന്നുവെന്ന് സി പി എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ അനിൽകുമാർ. കെഎം മാണി സ്മൃതി ദിനത്തിൻ്റെ ഭാഗമായി കേരള കോൺഗ്രസ് എം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടമ്പലം ശാന്തി ഭവൻ അന്തേവാസികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകത്തൊഴിലാളികൾക്ക് ചരിത്രത്തിലാദ്യമായി പെൻഷൻ ഏർപ്പെടുത്തിയ ധനമന്ത്രി ആയിരുന്നു കെഎം മാണി. അതിൻറെ ചൂടുപിടിച്ചാണ് കേരളം ക്ഷേമം പെൻഷനുകൾ പിന്തുടർന്നു വന്നത്. ഇത് കേരളത്തെ പട്ടിണി രഹിത സംസ്ഥാനമാക്കിയതായും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡൻ്റ് ജോജി കുറത്തിയാടൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വിജി എം തോമസ് , സിറിയക് ചാഴികാടൻ , ഐസക്ക് പ്ളാപ്പള്ളിൽ , ജോസ് പള്ളിക്കുന്നേൽ, രാജു ആലപ്പാട്ട് , ഗൗതം എൻ നായർ , എൻ. എം തോമസ് , ബാബു മണിമലപ്പറമ്പൻ , ജോർജ് മാത്യു , റെനീഷ് കാരിമറ്റം , അപ്പു ജേക്കബ് സഖറിയ, ചീനിക്കുഴി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.