കോഴിക്കോട്: അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്ന് മുൻ കെപിസിസി അധ്യക്ഷനും എംപിയുമായ കെ മുരളീധരൻ. ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുമോയെന്നതിൽ ഇതുവരെ നിലപാട് എടുത്തില്ല. ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി ആലോചിച്ച് കോൺഗ്രസ് ഇക്കാര്യത്തിൽ തീരുമാനിക്കും. കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരളാ ഘടകത്തിന്റെ നിലപാടെന്നും കെ മുരളീധരൻ വ്യക്തമാക്കി.
കേരളത്തിന്റെ അഭിപ്രായം കെ.സി. വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്. ഒരിക്കലും കോൺഗ്രസ് പങ്കെടുക്കരുതെന്നാണ് കേരള ഘടകം കെ.സിയെ അറിയിച്ചത്. പങ്കെടുക്കരുതെന്നാണ് കേരളത്തിലെ കോൺഗ്രസ് നിലപാട്. ഇന്ത്യ മുന്നണിയി ഘടകകക്ഷികളുമായി ആലോചിച്ച് കോൺഗ്രസ് കേന്ദ്ര ഘടകം തീരുമാനിക്കും. വിശ്വാസികളും അവിശ്വാസികളും ഉൾപ്പെടുന്ന പാർട്ടിയാണ് കോൺഗ്രസ്. അതിനാൽ സിപിഎം എടുക്കും പോലെ കോൺഗ്രസിന് നിലപാട് എടുക്കാൻ കഴിയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ല. അദ്ദേഹം ഭരണ കർത്താവാണ്. ഒരു സ്ട്രക്ക്ച്ചർ ഇല്ലാക്കി ക്ഷേത്രം പണിഞ്ഞിടത്ത് കോൺസ് പോകേണ്ട. മറ്റ് ക്ഷേത്രങ്ങളെ പോലെയല്ല അയോധ്യ . എല്ലാവരുടേയും വികാരങ്ങൾ മാനിച്ചേ കോൺഗ്രസ് നിലപാട് എടുക്കൂവെന്നും മുരളിധരൻ വ്യക്തമാക്കി. പരിധിയില്ലാത്ത വർഗീയതയാണ് ബിജെപി പ്രചരിപ്പിക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത് പോലും ഇത്രയധികം എം.പി. മാരെ സസ്പെന്റ് ചെയ്തിട്ടില്ല. ഭരണപക്ഷത്തിന്റെ ഏകപക്ഷീയ നടപടിയാണിതെല്ലാം. മതാചാരം പ്രകാരം ഭരണകർത്താവല്ല ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്യേണ്ടത്. തന്ത്രിമാരാണ്.