“കേരളത്തിൽ അനിൽ ആന്റണി എം.എൽ.എയോ എം.പിയോ ആകില്ല ; കോൺഗ്രസ് വിട്ട് ബി ജെ പിയിൽ പോയാലും അനിൽ ആന്റണിക്ക് രക്ഷയുണ്ടാകില്ല” ; കെ. മുരളീധരൻ

കോഴിക്കോട്: അനിൽ ആന്റണി കേരളത്തില്‍ നിന്ന് എംഎല്‍എയോ എംപിയോ ആകില്ലെന്ന് കെ. മുരളീധരൻ . കോണ്‍ഗ്രസ് വിട്ടുപോയാലും അനില്‍ ആന്റണിക്ക് ബിജെപിയിലും രക്ഷയുണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

Advertisements

കോണ്‍ഗ്രസില്‍ അനില്‍ ആന്റണിക്ക് അവസരങ്ങളുണ്ടായിരുന്നു. പാര്‍ട്ടിയെ തിരിഞ്ഞ് കൊത്തുന്നവര്‍ക്ക് ഇഹലോകത്തും പരലോകത്തും ഗതി കിട്ടില്ല. രാജസ്ഥാന്‍ ചിന്തന്‍ ശിബിരത്തിലെ തീരുമാനം അനില്‍ ആന്റണിക്ക് തടസ്സമായിരുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും തര്‍ക്കത്തിലും മുരളീധരന്‍ പ്രതികരിച്ചു. മറ്റുള്ളവരുടെ പക്വത താന്‍ അളക്കുന്നില്ല, പക്വത കുറവ് തനിക്കാണെന്നാണ് ചിലരുടെ വിമര്‍ശനമെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. പാര്‍ട്ടി പരിപാടിയില്‍ കെപിസിസി അദ്ധ്യക്ഷനും യുഡിഎഫ് പരിപാടിയില്‍ പ്രതിപക്ഷ നേതാവുമാണ് ആദ്യം സംസാരിക്കുകയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.