“തരൂർ രാഷ്ട്രീയ എതിരാളിയെ സ്തുതിക്കുന്നത് അരോചകം; തിരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവന ദൗർഭാഗ്യകരം; നടപടിക്കാര്യം ഹൈക്കമാൻഡ് തീരുമാനിക്കട്ടെ”; അതൃപ്തി വ്യക്തമാക്കി കെ. മുരളീധരൻ

കൊല്ലം: ശശി തരൂരിനെതിരെ വിമർശനവുമായി കെ.മുരളീധരൻ. ശശി തരൂർ കോൺഗ്രസിൻ്റെ രാഷ്ട്രീയ എതിരാളിയെ സ്തുതിക്കുന്നത് അരോചകം. തെരഞ്ഞെടുപ്പ് ദിവസം തരൂർ നടത്തിയ പ്രസ്താവന ദൗർഭാഗ്യകരമെന്നും കെ. മുരളീധരൻ. നടപടി വേണമോ വേണ്ടയോ എന്ന് ഹൈക്കമാൻഡ് തീരുമാനിക്കട്ടെ. പ്രചാരണത്തിന് ക്ഷണിച്ചില്ല എന്ന് പറയുന്നത് ശെരിയല്ലെന്നും വർക്കിങ് കമ്മിറ്റി അംഗം രാഷ്ട്രീയ എതിരാളിയെ സ്തുതിക്കുന്നത് അരോചകമാണെന്നും മുരളീധരൻ. ഞങ്ങൾ ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോവുകയാണ്. അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് നിലമ്പൂരിലെ ജനങ്ങൾ വിലകൊടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisements

നിലമ്പൂരിലെ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം അംഗീകരിക്കാൻ സിപിഎം തയ്യാറാകണമെന്നും കെ മുരളീധരൻ. ഭരണത്തുടർച്ചയെന്ന വ്യാമോഹം ജനം തള്ളിക്കളഞ്ഞു. മുഖ്യമന്ത്രി ഉൾപ്പടെ തമ്പടിച്ച് പ്രവർത്തിച്ചിട്ടും ഫലമുണ്ടായില്ല. അൻവറിന് വോട്ട് കിട്ടിയത് അംഗീകരിക്കുന്നു. തുടർന്നുള്ള കാര്യങ്ങൾ ഇപ്പോൾ അജണ്ടയിൽ ഇല്ലെന്നും യുഡിഎഫിൽ ചേരണോ വേണ്ടയോ എന്ന് അൻവർ തീരുമാനിക്കട്ടെയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Hot Topics

Related Articles