കോഴിക്കോട് : പരസ്യപ്രസ്താവന വിവാദത്തില്‍ തന്റെ നിലപാടിലുറച്ച് കെ മുരളീധരൻ എംപി. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും പരാതിയും അതൃപ്തിയുമുണ്ട്. അത് ഹൈക്കമാൻഡിനെ അറിയിച്ച് സ്ഥിരം പരാതിക്കാരനാകാനില്ല. അലക്കേണ്ട സമയത്ത് വിഴുപ്പലക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘വിഴുപ്പലക്കുക എന്ന പ്രയോഗത്തോട് എനിക്ക് യോജിപ്പില്ല. വിഴുപ്പലക്കിയാലല്ലേ അത് പിന്നെയും ഉപയോഗിക്കാൻ കഴിയൂ. മാലിന്യം കളയാനാണ് വിഴുപ്പലക്കുന്നത്, ഇല്ലെങ്കില്‍ നാറും. അതുകൊണ്ട് വേണ്ട സമയത്ത് വിഴുപ്പലക്കി തുണിയെ ശുദ്ധമാക്കി മാറ്റണം. അതാണ് എന്റെ നിലപാട്. പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചെന്നിത്തലയുടെ പ്രയാസം അദ്ദേഹം ഇപ്പോള്‍ പറഞ്ഞു. എന്റെ പ്രയാസം ഞാൻ നേരത്തേ പറഞ്ഞു. പ്രവര്‍ത്തക സമിതിയില്‍ എടുത്തവരെ കുറിച്ച് എതിരഭിപ്രായമില്ല.’- കെ മുരളീധരൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുപ്പള്ളിയിലെ ജയത്തിന് പിന്നാലെ സംഘടനാ സംവിധാനത്തിനെതിരായ കെ മുരളീധരന്റെ പരസ്യ വിമര്‍ശനത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ട്. വടകരയില്‍ മത്സരിക്കാനില്ലെന്ന് വീണ്ടും ആവര്‍ത്തിക്കുന്ന മുരളിയെ അങ്ങോട്ട് നിര്‍ബന്ധിക്കേണ്ടെന്നാണ് സംസ്ഥാന നേതാക്കളുടെ നിലപാട്. തീരുമാനം ഹൈക്കമാൻഡ് എടുക്കട്ടെയെന്നാണ് ധാരണ.