കേന്ദ്ര വിഹിതത്തിലെ കുറവാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ; സത്യാവസ്ഥ പുറത്തറിയിക്കാന്‍ അവസരമൊരുക്കിയതിന് പ്രതിപക്ഷത്തിന് നന്ദി ; കെ.എന്‍. ബാലഗോപാല്‍

തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രത്തിന്റെ അവഗണന ചൂണ്ടിക്കാട്ടി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സത്യാവസ്ഥ പുറത്തറിയിക്കാന്‍ അവസരമൊരുക്കിയതിന് പ്രതിപക്ഷത്തിന് നന്ദി എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ സാമ്പത്തിക മേഖലയില്‍ ശ്വാസംമുട്ടല്‍ നേരിടുന്നുണ്ടെന്നും കേന്ദ്ര വിഹിതത്തില്‍ കുറവ് വന്നതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

Advertisements

സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തില്‍ നിന്ന് റോജി എം. ജോണ്‍ എംഎല്‍എയാണ് അടിയന്തരപ്രമേയം അവതരിപ്പിച്ചത്. “കേന്ദ്രത്തില്‍ പറയാനുള്ളത് അവിടെ പറയു’ എന്ന സ്ഥിരം ക്യാപ്‌സ്യൂള്‍ ഇറക്കരുത്. കേരളത്തില്‍ പറയാനുളളത് ഇവിടെയും കേന്ദ്രത്തില്‍ പറയാനുളളത് അവിടെയും പറയാനുളള ആര്‍ജവം യുഡിഎഫിനും കോണ്‍ഗ്രസിനും എന്നുമുണ്ടെന്ന് ആമുഖമായി അദ്ദേഹം പറഞ്ഞിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവിടുത്തെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കാനാണ് ജനങ്ങള്‍ തങ്ങളെ തെരഞ്ഞെടുത്തത്. എന്തുകൊണ്ട് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി എന്ന നിയമസഭാ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സ്ഥിരമായി മൂന്ന് ഉത്തരമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒന്ന് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച്‌ 8,425 കോടിയുടെ കുറവ് റെവന്യു ഡെഫിസിറ്റ് ഗ്രാന്‍ഡില്‍ ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles