തിരുവനന്തപുരം : കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തില്‍ സുപ്രിംകോടതി നിര്‍ദേശ പ്രകാരം നാളെ ചര്‍ച്ച ആരംഭിക്കും. ചര്‍ച്ചയില്‍ മന്ത്രി കെ ബാലഗോപാലാണ് കേരള സംഘത്തെ നയിക്കുക.യോഗത്തില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ ഭാഗത്ത് നിന്ന് അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പ്, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര അഗര്‍വാള്‍ എന്നിവര്‍ നാളെ ഡല്‍ഹിയില്‍ എത്തും.
മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ .എം അബ്രഹാമിനെ സംഘത്തില്‍ ഉള്‍പ്പെടുത്തിയത് കിഫ്ബിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ കുരുക്കഴിക്കാന്‍ കൂടിയാണ്. കിഫ്ബി വഴി എടുക്കുന്ന വായ്പ ഉള്‍പ്പെടുത്തി സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധി വെട്ടിക്കുറയ്ക്കാനാവില്ല എന്നതാണ് പ്രധാന വാദം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നായിരുന്നു വിഷയത്തില്‍ ചര്‍ച്ച ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ നിയമസഭയിലെ ബജറ്റ് ചര്‍ച്ചയില്‍ മന്ത്രി കെ എന്‍ ബാലഗോപാലിന് സംസാരിക്കേണ്ടതിനാല്‍ ചര്‍ച്ച നാളത്തേക്ക് മാറ്റുകയായിരുന്നു. ജഡ്ജി ജസ്റ്റിസ് സൂര്യകാന്താണ് സംസ്ഥാനവും കേന്ദ്രവും കൂടി ചര്‍ച്ച നടത്താനുള്ള ആശയം മുന്നോട്ട് വച്ചത്.കേന്ദ്ര നടപടിയെ ചോദ്യം ചെയ്ത ഹരജി ഫയലില്‍ സ്വീകരിക്കരുത് എന്നുപോലുമായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. ഈ അവസ്ഥയില്‍ നിന്നാണ് ചര്‍ച്ചയിലേക്ക് കാര്യങ്ങള്‍ എത്തിയത്.