കുന്നന്താനം പഞ്ചായത്തില്‍ കെ റയില്‍ കല്ലിടല്‍ തടഞ്ഞ് സമരസമിതിയും യുഡിഎഫ് പ്രവര്‍ത്തകരും; പ്രതിഷേധം ശക്തം

മല്ലപ്പള്ളി: കുന്നന്താനം പഞ്ചായത്തില്‍ കെ റയില്‍ കല്ലിടല്‍ സമരസമിതിയും യുഡിഎഫ് പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു. മല്ലപ്പള്ളി സിഐയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹത്തോടെയാണ് സംഘമെത്തിയത്. ഡ്രോന്‍ സര്‍വേ തുടങ്ങിയപ്പോഴേക്കും മുന്‍ എംഎല്‍എ ജോസഫ് എംപുതുശേരി, സമരസമിതി കണ്‍വീനര്‍ മുരുകേഷ് നടയ്ക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി
കല്ലിടല്‍ തടയുകയായിരുന്നു.

Advertisements

പ്രതിഷേധം കനത്തതോടെ സര്‍വേ നിര്‍ത്തി വച്ച് ഉദ്യോഗസ്ഥര്‍ മടങ്ങി കല്ലിടാനല്ല മറിച്ച് സര്‍വേയ്ക്കാണ് എത്തിയതെന്നും ഡ്രോന്‍ തകരാറായതുകൊണ്ടാണ് മടങ്ങിപ്പോയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Hot Topics

Related Articles