കെ റെയില്‍ പദ്ധതി ; പ്രതിഷേധിച്ചവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ റദ്ദാക്കില്ല ; നിലപാട് കടുപ്പിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന് കല്ലിടുന്നതിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ റദ്ദാക്കില്ലെന്ന് ആവര്‍ത്തിച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോടതി പല ചോദ്യങ്ങളും ചോദിച്ചുകൊണ്ടേയിരിക്കും. സര്‍ക്കാര്‍ അതിന് കൃത്യമായ ഉത്തരം നല്‍കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Advertisements

കേസ് പിന്‍വലിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം.വി ഗോവിന്ദന്റെ പ്രതികരണം. കേസുകള്‍ പിന്‍വലിച്ചിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് ആശ്വാസമാകുമായിരുന്നു എന്ന് ഹൈക്കോടതി പരാമര്‍ശിച്ചെങ്കിലും സര്‍ക്കാര്‍ ഇതിന് തയ്യാറായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇനിയും സര്‍വേ നടത്താനാണ് സര്‍ക്കാരിന് താല്‍പര്യം. പ്രതിഷേധിച്ചവരുടെ തലക്ക് മുകളില്‍ കേസ് വാളുപോലെ ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.സില്‍വര്‍‌ലൈന്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ 250ലേറെ കേസുകള്‍ ഇപ്പോഴുമുണ്ട്.

Hot Topics

Related Articles