തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കെ- സ്റ്റോര്‍ പദ്ധതി പ്രതിസന്ധിയില്‍. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ റേഷന്‍ കടകളെയും നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യ- പൊതുവിതരണ വകുപ്പ് പദ്ധതി നടപ്പിലാക്കിയ പദ്ധതിയാണിത്. പഴകിയ ചുവരുകളും ചാക്കുകെട്ടുകളും നിറഞ്ഞ മുഖഛായയുള്ള റേഷന്‍കടകളെ കെ- സ്റ്റോര്‍ ആക്കി റിബ്രാന്‍ഡ് ചെയ്ത് ചെറിയ സൂപ്പര്‍മാര്‍ക്കറ്റ്, മൈക്രോ എടിഎം രൂപത്തിലേയ്ക്ക് മാറ്റുന്ന പദ്ധതി ആയിരുന്നു ഇത്.
പദ്ധതിയിലൂടെ ആവശ്യക്കാര്‍ക്ക് റേഷന്‍ കടകള്‍ വഴി നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാകുന്നതോടൊപ്പം റേഷന്‍ ഡീലര്‍മാര്‍ക്ക് കൂടുതല്‍ വരുമാനവും ലഭിക്കുമെന്ന് വകുപ്പ് കണക്കുകൂട്ടി. ശബരി ഉത്പന്നങ്ങള്‍, മില്‍മ ഉത്പന്നങ്ങള്‍, അഞ്ച് കിലോയോളം നിറയ്ക്കാവുന്ന വരുന്ന ചെറിയ ഗ്യാസ് കുറ്റികള്‍, റേഷന്‍ സാധനങ്ങള്‍, ഇന്റര്‍നെറ്റ് സൗകര്യം, മൈക്രോ എടിഎം തുടങ്ങി വിവിധ സൗകര്യങ്ങളാണ് കെ- സ്റ്റോറുകള്‍ വഴി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചുരുങ്ങിയത് 300 ചതുരശ്ര അടി വലുപ്പമുള്ള കടകള്‍ക്കാണ് കെസ്റ്റോര്‍ ലൈസന്‍സ് അനുവദിക്കുക എന്നായിരുന്നു സര്‍ക്കാര്‍ ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ എല്ലാ റേഷന്‍ കടകളിലും പദ്ധതി നടപ്പിലാക്കാന്‍ പിന്നീട് തീരുമാനിച്ചു. സപ്ലൈകോയുടെ വിപണന കേന്ദ്രങ്ങളെ ജനം കൂടുതലും ആശ്രയിക്കുന്നത് സബ്സിഡി ഉത്പന്നങ്ങള്‍ക്ക് വേണ്ടിയാണ്. പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ഉത്പന്നങ്ങള്‍ ലഭിക്കുമെന്നതാണ് സപ്ലൈകോയുടെ പ്രത്യേകത. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിമൂലം സബ്സിഡി ഉത്പന്നങ്ങള്‍ ലഭ്യമല്ലാതെ വരുമ്പോള്‍ മറ്റു പല സ്വകാര്യ സ്ഥാപനങ്ങളെയും ജനങ്ങള്‍ ആശ്രയിക്കും.