തിരുവനന്തപുരം : ആലുവയില്‍ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി മൃഗീയമായി കൊലപ്പടുത്തിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്ക ദൂരീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു. ഈ കേസിലെ പ്രതി അസഫാക് ആലമിന് 10 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ജയിലിലടയ്ക്കപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ ക്രിമിനല്‍ പശ്ചാത്തലവുമുണ്ട്. സമീപകാലത്ത് അതിഥി തൊഴിലാളികള്‍ ഉള്‍പ്പെട്ട പല ക്രിമിനല്‍ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് 31 ലക്ഷത്തോളം വരുന്ന അതിഥി തൊഴിലാളികളില്‍ എത്ര പേര് ഇത്തരം ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് എന്ന് ആശങ്ക ഉയരുന്നു. ഇവരുടെ കൃത്യമായ എണ്ണമോ, പശ്ചാത്തലമോ ഒന്നും സര്‍ക്കാരിന്റെ പക്കലില്ല. അ്ഞ്ചു ലക്ഷം പേര് മാത്രമാണുള്ളത് എന്ന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കും 31 ലക്ഷം പേരുണ്ടെന്ന അനൗദ്യോഗിക കണക്കും തമ്മിലുള്ള പൊരുത്തക്കേട് മാത്രം മതി ഈ വിഷയത്തെ സര്‍ക്കാര്‍ എത്ര ലാഘവത്തോടെയാണ് കാണുന്നതെന്ന് മനസിലാക്കാൻ. 2016- 2022 കാലയളവില്‍ 159 അതിഥി തൊഴിലാളികള്‍ കൊലക്കേസ് പ്രതികളായിട്ടുണ്ട് എന്ന കണക്കും ഞെട്ടലുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ നിലവില്‍ നിര്‍ബന്ധമല്ല. ഇവര്‍ക്ക് പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റും നിലവില്‍ ആവശ്യമില്ല. തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാര്‍ക്ക് ലൈസൻസില്ല. അതിഥി തൊഴിലാളികളെ കുറിച്ച് വിശദമായ സര്‍വേ നടത്താൻ സര്‍ക്കാര്‍ തയാറാകണം. ഇവരുടെ വ്യക്തമായ ഐഡന്റിറ്റി സര്‍ക്കാരിന്റെ പക്കല്‍ ഉണ്ടാകണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒരു കാരണവശാലും സംസ്ഥാനത്ത് കാലുകുത്താൻ അനുവദിക്കരുത്. അങ്ങനെയുള്ളവരെ അടിയന്തരമായി പുറത്താക്കാനും നടപടി സ്വീകരിക്കണമെന്നും സുധാകരൻ പറഞ്ഞു.