കെ സുധാകരന്റെ മകൻ വിവാഹിതനായി; വധു മെഡിക്കൽ ഓഫീസ‍‍ർ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിയുടെയും സ്മിതാ സുധാകരന്റെയും മകൻ സൗരഭ് സുധാകരൻ വിവാഹിതനായി. കണ്ണൂർ പോസ്റ്റ് ഓഫീസ് റോഡിൽ പ്രേംവില്ലയിൽ പി എൻ സജീവിന്റെയും എൻ എൻ ജിൻഷയുടെയും മകൾ ഡോ. ശ്രേയ സജീവാണ് വധു. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വെച്ചായിരുന്നു വിവാഹം. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 11 മണിക്കായിരുന്നു ചടങ്ങുകൾ.

Advertisements

രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, ആത്മീയ രംഗത്തെ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. ന്യൂഡൽഹി പ്രീത് വിഹാറിലുള്ള എൻഎബിഎച്ച് അക്രെഡിറ്റേഷൻ കോഡിനേറ്ററാണ് സൗരഭ്. ഒറ്റപ്പാലം പി കെ ദാസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ ഓഫീസറാണ് ശ്രേയ. കണ്ണൂരിൽ വിവാഹസത്കാരം നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ മുരളീധരൻ, അടൂർ പ്രകാശ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മറ്റ് കോൺഗ്രസ് നേതാക്കളായ പി ജെ കുര്യൻ, വി എം സുധീരൻ, എം എം ഹസൻ, ദീപാ ദാസ് മുൻഷി, മുൻ മന്ത്രിമാരായ കെ സി ജോസഫ്, വി എസ് ശിവകുമാർ, ഷിബു ബേബിജോൺ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എംഎൽഎമാരായ പി സി വിഷ്ണുനാഥ്, എം വിൻസെന്റ്, ചാണ്ടി ഉമ്മൻ, മോഹൻദാസ് ഗ്രൂപ്പ് ചെയർമാൻ ജി മോഹൻദാസ്, ഡയറക്ടർ റാണി മോഹൻദാസ്, സംവിധായകൻ ആലപ്പി അഷറഫ് തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ ഒട്ടേറെപ്പേർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.