കണ്ണ് പൊട്ടൻമാരാണോ അവാര്‍ഡ് നിശ്ചയിക്കുന്നത്, ആ കുട്ടിയുടെ അഭിനയം കണ്ടവര്‍ക്ക് എങ്ങനെയാണ് ഒഴിവാക്കാൻ കഴിയുക ; മാളികപ്പുറത്തിലെ ദേവനന്ദയ്ക്ക് പുരസ്‌കാരം നിഷേധിച്ചതില്‍ പ്രതികരണവുമായി കെ സുരേന്ദ്രൻ

കൊച്ചി : മാളികപ്പുറം സിനിമയിലെ ബാലതാരം ദേവനന്ദയ്ക്ക് പുരസ്‌കാരം നിഷേധിച്ചതില്‍ അവാര്‍ഡ് നിര്‍ണ്ണയിച്ചവര്‍ മറുപടി പറയണമെന്ന് കെ സുരേന്ദ്രൻ.കണ്ണ് പൊട്ടൻമാരാണോ അവാര്‍ഡ് നിശ്ചയിക്കുന്നത്, ആ കുട്ടിയുടെ അഭിനയം കണ്ടവര്‍ക്ക് എങ്ങനെയാണ് ഒഴിവാക്കാൻ കഴിയുക. സിനിമയെ പൂര്‍ണ്ണമായും ഒഴിവാക്കിയതിന് പിന്നില്‍ വിഭാഗീയമായ ചിന്തയാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഖേദകരമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Advertisements

ഈ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയത് തൻമയ സാേള്‍ ആണ്. സനല്‍കുമാര്‍ ശശിധരൻ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. എന്നാല്‍ ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഭിന്ന അഭിപ്രായങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Hot Topics

Related Articles