പരസ്യമായി കൊലവിളി മുഴക്കുന്ന ജയരാജനെ ഖാദി ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കണം ;  പോലീസ്  കേസെടുക്കുവാൻ തയ്യാറാവണം ; കെ സുരേന്ദ്രൻ

തിരുവനന്തപുരം : യുവമോര്‍ച്ച പ്രവര്‍ത്തകരെ മോര്‍ച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി.ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.പരസ്യമായി കൊലവിളി മുഴക്കുന്ന ജയരാജനെ ഖാദി ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് മുമ്ബും പലരെയും മോര്‍ച്ചറിയിലേക്ക് അയച്ച നേതാവാണ് പി.ജയരാജന്‍.

Advertisements

നിരവധി കൊലക്കേസുകളില്‍ പ്രതിയായ ജയരാജന്‍ വീണ്ടും നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സിബിഐ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ നെഞ്ചുവേദന അഭിനയിച്ച്‌ ആശുപത്രിയില്‍ അഡ്മിറ്റായ ജയരാജന്റെ ഭീഷണിക്ക് മുമ്ബില്‍ മുട്ടുമടക്കുന്നവരല്ല യുവമോര്‍ച്ചക്കാരെന്ന് സിപിഎം മനസിലാക്കണം. ജയകൃഷ്ണന്‍ മാസ്റ്റര്‍ അടക്കം നൂറുകണക്കിന് പ്രവര്‍ത്തകരെ നിങ്ങള്‍ മോര്‍ച്ചറിയിലേക്ക് അയച്ചിട്ടും ഞങ്ങള്‍ ഭയന്നിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊലക്കത്തി താഴെവെക്കാന്‍ സിപിഎം തയ്യാറല്ലെന്ന സന്ദേശമാണ് ജയരാജന്‍ മലയാളികള്‍ക്ക് നല്‍കുന്നത്. ഭരണത്തിന്റെ ഹുങ്കില്‍ അക്രമരാഷ്ട്രീയം അഴിച്ചുവിടാന്‍ ശ്രമിച്ചാല്‍ ബഹുജനങ്ങളെ സംഘടിപ്പിച്ച്‌ പ്രതിരോധിക്കാന്‍ ബിജെപി തയ്യാറാകുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.