തിരുവനന്തപുരം : ബിജെപിയാകുന്നതോടെ ആർക്കെതിരെയുമുള്ള കേസുകള്‍ ഇല്ലാതാകുമെന്ന എം.വി ഗോവിന്ദന്റെ വിമർശനത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയാകുന്നതോടെ കേസ് ഇല്ലാതാകുമെങ്കില്‍ പിണറായി വിജയൻ ബിജെപിയില്‍ ചേരട്ടെ എന്നായിരുന്നു കെ സുരേന്ദ്രന്റെ മറുപടി.
മുഖ്യമന്ത്രിയുടെ കൈകള്‍ ശുദ്ധമാണെങ്കില്‍ എന്തിന് ആണ് അന്വേഷണത്തെ പേടിക്കുന്നത്. മടിയില്‍ കനം ഇല്ലെങ്കില്‍ അന്വേഷണം വരട്ടെ എന്ന് മുഖ്യമന്ത്രിക്ക് പറയാമല്ലോ. ഷോണ്‍ ജോർജും, കുഴല്‍നാടനും വിവരങ്ങള്‍ ഭൂമിയില്‍ നിന്ന് കുഴിച്ചെടുത്തത് ആണോ. വളരെ വ്യക്തമാണ് അഴിമതിയെന്നും സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് നേട്ടവും കേസ് അന്വേഷണവും കൂട്ടികുഴക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തെ കേന്ദ്രം അവഗണിക്കുന്നു എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നു. കേന്ദ്രം നല്കിയ സഹായം അറിയാമായിരുന്നിട്ടും യുഡിഫ് കേന്ദ്രത്തിനതിരായ പ്രമേയത്തിന് കൂട്ട് നില്‍ക്കുകയാണെന്ന് സുരേന്ദ്രൻ കൂട്ടുനിന്നു. കേന്ദ്രം അവഗണിക്കുന്നു എന്നത് പച്ചക്കള്ളമാണെന്നും കേരളത്തെ ജനങ്ങളെ കളിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് – യുഡിഎഫ് ധാരണയോടെയാണ് മുന്നോട്ട് പോകുന്നതെന്നും എല്‍ഡിഎഫിന്റെ ദല്‍ഹി സമരം നനഞ്ഞ പടക്കമായി മാറിയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.