ന്യുഡൽഹി : വയനാട്ടിൽ മത്സരിക്കാൻ എത്തിയ രാഹുൽഗാന്ധിയെ നേരിടാൻ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ സ്ഥാനാർഥിയാകും. കഴിഞ്ഞതവണ മത്സരിച്ച തുഷാർ വെള്ളാപ്പള്ളിയെ മാറ്റിനിർത്തിയാണ് ഈക്കുറി സംസ്ഥാന പ്രസിഡണ്ട് നേരിട്ട് പോരാട്ടത്തിന് ഇറങ്ങുന്നത്. ഇതോടെ കേരളത്തിലെ 20 സീറ്റിലും എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
Advertisements
കെ സുരേന്ദ്രൻ വയനാട്ടിൽ ബി ജെ പി സ്ഥാനാർത്ഥിയാകുമ്പോൾ , ഡോ. കെ എസ് രാധാകൃഷ്ണൻ എറണാകുളത്ത് മത്സരിക്കും. ജി കൃഷ്ണ കുമാറാണ് കൊല്ലത്ത് ബി ജെ പി ടിക്കറ്റിൽ മത്സരിക്കുക. ആലത്തൂരിൽ ഡോ. ടി എൻ സരസു താമര ചിഹ്നത്തിൻ ജനവിധി തേടും. ഇതോടെ ബി ജെ പിയുടെ കേരളത്തിലെ സ്ഥാനാർത്ഥിപ്പട്ടിക പൂർണ്ണമായി.