പ്രതിമാസം 1 ലക്ഷം രൂപ, രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു ഡ്രൈവർ : കെ വി തോമസിന് ഓണറേറിയം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ദില്ലിയിലെ കേരളാ സർക്കാരിന്റെ പ്രതിനിധി  കെ.വി തോമസിന് ഓണറേറിയം അനുവദിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപയും, രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു ഡ്രൈവർ എന്നിവരെ നിയമിക്കാനും അനുമതി നൽകി. 

Advertisements

ദില്ലിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമതിനായ കെ.വി തോമസ് തനിക്ക് ശമ്പളം വേണ്ടെന്നും പകരം ഓണറേറിയം അനുവദിച്ചാൽ മതിയെന്നും കാണിച്ച് സ‍ർക്കാരിന് കത്ത് നൽകിയിരുന്നു. തോമസിന്റെ കത്ത്  പൊതുഭരണ വകുപ്പ് തുടർ നടപടിക്കായി ധനകാര്യ വകുപ്പിന് കൈമാറിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ കെ വി തോമസിനെ ക്യാബിനറ്റ് റാങ്കോടെയാണ് ഡല്‍ഹിയില്‍ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി സര്‍ക്കാര്‍ നിയമിച്ചത്. ജനുവരി 18ലെ മന്ത്രിസഭായോഗമാണ് കെ വി തോമസിനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കുന്നതിന് അനുമതി നല്‍കിയത്.

മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ കൂടി അഭിപ്രായം തേടിയ ശേഷമാണ് ഇപ്പോൾ ധനവകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്കായി ഫയൽ അയച്ചതെന്നാണ് സൂചന. 

Hot Topics

Related Articles