കാനം ഇ.ജെ സാഹിത്യ പുരസ്‌കാരം ജോയ്‌സിക്ക്

കോട്ടയം :ഇത്തവണത്തെ കാനം ഇ.ജെ സാഹിത്യ പുരസ്‌കാരം ജോയ്‌സിക്ക്.ഇന്ന് കോട്ടയം പ്രെസ്സ് ക്ലബ്ബിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിൽ വിദ്യാഭ്യാസപദ്ധതി ചെയർമാനും ഗവ ചീഫ് വിപ്പുമായ ഡോ എൻ ജയരാജ് അവാർഡ് പ്രഖ്യാപിച്ചത്.കാനം ഇ ഫൗണ്ടേഷേനും നോവൽറ്റിലൈബ്രറിയും പുറപ്പാട് വിദ്യാഭ്യാസ പദ്ധതിയും ചേർന്ന് രണ്ടുവർഷത്തിലൊരിക്കൽ കാനം ഇജെ സാഹിത്യ പുരസ്കാരം കൊണ്ടുവരികയാണ്. ഇത്തവണത്തെ കാനം ഇ.ജെ സാഹിത്യ പ്രഥമ പുരസ്‌കാരം ജനപ്രിയ സാഹിത്യകാരൻ ജോയ്സിക്ക് നൽകും. സമഗ്രസംഭാവനയ്ക്കാണ് പുരസ്ക്കാരം 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്ക‌ാരം.

Advertisements

കാനം ഇ ജയ്ക്കു ശേഷം വായനയെ ഇത്ര ജനകീയമാക്കിയ ജോയ്‌സിയെപ്പോലെ മറ്റൊരു സാഹിത്യകാരൻ മലയാളത്തിലുണ്ടോ എന്നു സംശയമാണ്. അദ്ദേഹം ഇപ്പോഴും തുടർക്കഥകൾ എഴുതിക്കൊണ്ടിരിക്കുന്നു. ഒന്നിലധികം തൂലികാനാമത്തിലും എഴുതുന്നു. വൈവിധ്യമാർന്ന വിഷയങ്ങൾ തെരഞ്ഞെടുക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 2024 ജൂൺ 1 ആകുമ്പോൾ കാനം ഇ ജെ എന്ന തൂലികാനാമത്തിൽ മലയാള സാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇലവുങ്കൽ ജോൺ ഫിലിപ്പ് മൺമറഞ്ഞിട്ട് 37 വർഷമാകും കാനം ഈ ജയാണ് മനോരാജ്യം വാരിക ആരംഭിക്കുന്നത് വാരികകളിൽ നീണ്ടകഥകൾ ജനപ്രിയമാക്കിയൽ കാനം ഇ ജെ യാണ് നൂറിലിധികം നോവലുകൾ തിരക്കഥകൾ നാടകങ്ങൾ അദ്ദേഹത്തിൻ്റെ 27 നോവലുകൾ സിനിമയായി കാനം എഴുതിയ ഗാനങ്ങളിൽ പലതും ഇന്നും റിയാലിറ്റിഷോകളിൽ പാടുന്നു. തിരയും തീരവും ചുംബിച്ചുറങ്ങി തുടങ്ങിയ ചലച്ചിത്രഗാനങ്ങൾ. കാനത്തിന്റെയും മുട്ടത്തുവർക്കിയെയും പൈങ്കിളിസാഹിത്യകാരന്മാരെന്ന് പറഞ്ഞ നിരൂപകയാരുണ്ടായിരുന്നു. എന്നാൽ അക്ഷരഞ്ജാനം കുറവായിരുന്ന സാധാരണക്കാരായ മനുഷ്യനെ വായനയുടെ ലോകത്തേക്ക് കൊണ്ടുവന്നത് ഇവരാണെന്ന കാര്യം ഈ നിരൂപകർ ബോധപൂർവ്വം മറന്നുപോയി അവരുടെ നിണ്ട് കഥകൾക്കായി കാത്തിരുന്ന കാലമുണ്ടായിരുന്നു പിന്നീട് ധാരാളം ജനപ്രിയ സാഹിത്യകരന്മാർ വന്നെങ്കിലും അവരുടെയല്ലാം ഗുരുസ്ഥാനീയർ ഇവരായിരുന്നു. കാനത്തിൻറെ നോവലുകളിലെല്ലാം അദ്ദേഹത്തിൻ്റെ ജീവിത പരിസരങ്ങൾ കാണാൻ സാധിക്കും.

അദ്ദേഹം മൺമറഞ്ഞിട്ട് 37 വർഷമായെങ്കിലും ഇന്നും കാനം ഇ ജെയെ ഓർമ്മിക്കുവാൻ ഒന്നുമില്ല എന്നതാണ് ഖേദകരം.അതിനൊരു മാറ്റമുണ്ടാകാനാണ് ലക്ഷ്യമിടുന്നത് അദ്ദേഹത്തിൻ്റെ ജന്മനാടായ  കാനത്തിനു സമീപം , സ്ഥിതിചെയ്യുന്ന പ്രശസ്‌തമായ ലൈബ്രറിയായ നോവൽറ്റിയിൽ കാനം ഇ ജെ ഇടം ഒരുക്കുകയാണ്. അദ്ദേഹത്തിന്റെ പുസ്‌തകങ്ങൾ എല്ലാം സമാഹരിച്ച് ലൈബ്രറിയിൽ പ്രത്യേകം ഇടം ഒരുക്കും അദ്ദേഹത്തിന്റെ ലഘുജീവചരിത്രം ആലേഖനം ചെയ്‌ത് പ്രദർശിപ്പിക്കും.

വിദ്യാഭ്യാസപദ്ധതി ചെയർമാനും ഗവ ചീഫ് വിപ്പുമായ ഡോ എൻ ജയരാജ് എം.എൽ.എ, കാനം ഇഞ്ജയുടെ മകളും കവയിത്രിയുമായ സേബ ജോയ് കാ നം. സേബയെയും, ഭർത്താവ് ശ്രീ. TM ജോയ് തൂമ്പുങ്കൽ, വാഴൂർ നോവൽറ്റി പ്രസിഡന്റ് അഡ ബെജു കെ ചെറിയാൻ, വൈസ് പ്രസിഡൻ്റ് ബേസിൽ വർഗീസ് എന്നിർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.