കടുത്ത പ്രമേഹത്തെ തുടർന്ന് വലതു കാൽപാദം മുറിച്ചു മാറ്റി; കാനം രാജേന്ദ്രന്റെ അവധി അപേക്ഷ ചർച്ച ചെയ്യാനൊരുങ്ങി സിപിഐ 

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ അവധി അപേക്ഷ 30 ന് ചേരുന്ന എക്സിക്യൂട്ടീവിൽ വിശദമായി ചര്‍ച്ചചെയ്യും. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി മൂന്ന് മാസം ചുമതലകളിൽ നിന്ന് മാറി നിൽക്കണമെന്നാണ് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിൽ കടുത്ത പ്രമേഹരോഗത്തെ തുടര്‍ന്ന് വലതു കാൽപാദം മുറിച്ച് മാറ്റിയ കാനം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തുടര്‍ചികിത്സയിലാണ്. 

Advertisements

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കൾക്ക് കൂടുതൽ ചുമതലകൾ നൽകി സംഘടനാ പ്രവര്‍ത്തനം മുന്നോട്ട് പോകട്ടെ എന്നാണ് കാനത്തിന്‍റെ നിലപാട്. അസിസ്റ്റന്‍റ് സെക്രട്ടറിമാര്‍ക്ക് ആര്‍ക്കെങ്കിലും പകരം ചുമതല നൽകുന്നതിൽ അടക്കം തീരുമാനങ്ങൾ മുപ്പതിന് ചേരുന്ന പാര്‍ട്ടി എക്സിക്യൂട്ടീവ് യോഗത്തിലുണ്ടാകും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടര്‍ച്ചയായി മൂന്നാം തവണയും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തിയ കാനം രാജേന്ദ്രൻ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലാണ്. കൃത്രിമ കാൽ ഘടിപ്പിക്കുന്നത് അടക്കം ചികിത്സകൾക്ക് മൂന്ന് മാസമെങ്കിലും വേണ്ടിവരും. കാനത്തിന്‍റെ നിലപാട് കണക്കിലെടുത്ത് മാത്രമായിരിക്കും സിപിഐ നേതൃത്വത്തിന്‍റെ തുടര്‍ തീരുമാനങ്ങൾ ഉണ്ടാവുക.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.