എറണാകുളം കടമറ്റത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കൊച്ചി: എറണാകുളം കടമറ്റത്ത് ദേശീയ പാതയിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കോലഞ്ചേരി ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്ക് എതിരെ വന്ന മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Advertisements

ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം ഉണ്ടായത്. തൊഴിലാളികളെ കൊണ്ടുപോകുന്ന ബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഇടിച്ച് മറിച്ചിട്ടുണ്ട്. മരിച്ച യുവാവിന് മുപ്പത് വയസ്സിൽ താഴെയാണ് പ്രായമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം കോലഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ബൈക്കിന്റെ ആർസി അഡ്രസ് കോഴിക്കോടാണ്.

Hot Topics

Related Articles