കാടമുറി ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവം നടത്തി

വാകത്താനം: കാടമുറി ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവം നടത്തി. ഗജറാണി തോട്ടയ്ക്കാട് കുഞ്ഞുലക്ഷമിയെ പ്രത്യക്ഷ ഗണപതി പൂജ നടത്തി. രാവിലെ ഏഴിന് അഷ്ടദ്രവ്യഗണപതി ഹോമവും ആനയൂട്ടും നടത്തി. ചടങ്ങുകൾക്ക് ക്ഷേത്രക്ഷേമ സമിതി സെക്രട്ടറി ശ്രീകുമാർ ശ്രീലകം, വൈസ് പ്രസിഡന്റ് സോമനാഥൻ മഠത്തിൽപ്പറമ്പിൽ, ഊരാൺമയോഗം പ്രസിഡന്റ് വി.എൻ വാസുദേവൻ നമ്പൂതിരി വടശേരി ഇല്ലം, സെക്രട്ടറി പി.വി ജയരാജൻ നമ്പൂതിരി പെരിഞ്ഞേരിമന , ദേവസ്വം മാനേജർ കെ.എൻ പ്രമോദ് നമ്പൂതിരി കോളശ്ശേരി മന എന്നിവർ നേതൃത്വം നൽകി. വയനാട് ദുരനന്തത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രത്തിലെ ഗണേശവിഗ്രഹ നിമഞ്ജന ഘോഷയാത്ര ഒഴിവാക്കിയിരുന്നു.

Advertisements

Hot Topics

Related Articles