പാലാ: കൈതത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കടന്നലിന്റെ കുത്തേറ്റ് രണ്ട് പേർക്ക് പരിക്ക്. മരങ്ങാട്ടുപള്ളി സ്വദേശി എം.കെ.ഏബ്രഹാം ( 63),അതിഥി തൊഴിലാളി കൽക്കട്ട സ്വദേശി അനരുൽഷാ ( 42) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തോട്ടത്തിലെ മരത്തിലുണ്ടായിരുന്ന കടന്നൽ കൂട്ടിൽ പക്ഷി കൊത്തിയതിനെ തുടർന്നു ഇളകി തൊഴിലാഴികളെ ആക്രമിക്കുകയായിരുന്നു.
Advertisements