കഥകളി ആർട്ടിസ്റ്റ് അസോസിയേഷൻ കോട്ടയം ഇടുക്കി ജില്ലാ ഓണാഘോഷം വൈക്കത്ത്

വൈക്കം:കഥകളി ആർട്ടിസ്റ്റ് അസോസിയേഷൻ കോട്ടയം,ഇടുക്കി ജില്ല ഓണാഘോഷവും കുടുംബ സംഗമവും വൈക്കത്ത് നടത്തുവാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സെപ്തംബർ13ന് വൈക്കം കലാശക്തി ഓഡിറ്റോറിയത്തിലാണ് ഓണാഘോഷവും കുടുംബ സംഗമവും നടത്തുന്നത്. ഓണപ്പൂക്കളം, ഓണക്കളികൾ,ഓണസദ്യ, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ കഥകളി തുടങ്ങിയവ ഓണാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുമെന്ന് ജനറൽ കൺവീനർ പള്ളിപ്പുറം സുനിൽ അറിയിച്ചു.

Advertisements

Hot Topics

Related Articles