കോട്ടയം : കെ.എസ്.യു കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ വിദ്യാഹസ്തം പഠനോപകരണ വിതരണ പദ്ധതിയുടെ നിയോജകമണ്ഡലതല ഉദ്ഘാടനം കളത്തൂർ ഹോളിക്രോസ് എൽ. പി. സ്കൂളിൽ വച്ച് നടത്തപ്പെട്ടു. പ്രസിഡന്റ് ജയ്ജിൻ കെ. ജോജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് പയസ്സ് സ്കൂൾ ഹെഡ്മിസ്ട്രസ് സെലിൻ ടീച്ചർക്ക് പഠനോപകരണ കിറ്റ് കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.


സ്കൂളിലെ കുട്ടികൾക്കായി ബാഗും പഠനോപകരണ കിറ്റുകളും സമ്മാനിച്ച ചടങ്ങിൽ കെ.എസ്.യു സംസ്ഥാന കൺവീനർ സെബാസ്റ്റ്യൻ ജോയി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജിതിൻ ജോർജ്, സെബാസ്റ്റ്യൻ കടുവാക്കുഴി, ആൽബിൻ ഗർവാസീസ്, ആഷിൻ മേലേടം, മഹേഷ്, അനന്തവിഷ്ണു എന്നിവർ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി യൂണിറ്റ്-മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ പൊതുവിദ്യാലയങ്ങളിലേക്ക് പഠനോപകരണങ്ങൾ കൈമാറി വരുന്നു.