കാഠ്മണ്ഡു: വിമാനം തകർന്ന് വീണ് അപകടമുണ്ടായതിന് പിന്നാല ആഗോളത്തലത്തിൽ ചർച്ച വിഷയമായിരിക്കുകയാണ്. പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അടപകടം ഉണ്ടായത്. യെതി എയർലൈൻസിന്റെ വിമാനമാണ് തകർന്നുവീണത്. ആഭ്യന്ത സർവീസ് ആരംഭിച്ച് പതിനഞ്ചാം ദിനത്തിലാണ് വിമാനം അപകടത്തിൽപ്പെട്ടത്. നേപ്പാൾ പ്രധാനമന്ത്രി പ്രചണ്ഡയായിരുന്നു കഴിഞ്ഞ ജനുവരി ഒന്നിന് ഉദ്ഘാടനം ചെയതത്. ചൈനയുടെ സഹകരണത്തോടെയാണ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
ചൈനയുടെ വ്യാപാര സ്വാധീനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ചൈന നടപ്പാക്കുന്ന ബൃഹത് പദ്ധതിയായ ബിആർഐയുടെ ഭാഗമായാണ് വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. സാമ്ബത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനുമായി ചൈന നടത്തുന്ന പദ്ധതിയാണ് ബിആർഐ എന്ന ബെൽറ്റ് ആന്റ് റോഡ് ഇനീഷെറ്റീവ്. ചൈന-നേപ്പാൾ നയതന്ത്രബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് വിമാനത്താവള നിർമ്മാണത്തിൽ ചൈന പങ്കാളി ആയത്. വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനായി വായ്പയാണ് ചൈന നൽകിയത്. ഇത് സാമ്ബത്തിക പുരോഗതികൂടി ലക്ഷ്യം വെച്ചാണ് ചൈന ഇത്രയും വലിയ പദ്ധതിയുടെ ഭാഗമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ വർഷം ബലുവത്തുറിൽ വെച്ച് നടന്ന ചടങ്ങിൽ ചൈനീസ് വിദേശകാര്യമന്ത്രി വാങ് ഷിയും അന്നത്തെ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹദൂർ ഡൂബയും ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. ചൈനീസ് അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വിമാനത്താവളം നിർമ്മിച്ചിരിക്കുന്നതെന്നായിരുന്നു ചൈനയുടെ അവകാശവാദം.
68 യാത്രക്കാരും നാല് ജീവനക്കാരുമായി കാഠ്മണ്ഡുവിൽ നിന്ന് പുറപ്പെട്ട വിമാനമാണ് കത്തി നശിച്ചത്. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് രക്ഷാപ്രവർത്തക സംഘം നൽകുന്ന വിശദീകരണം. യാത്രക്കാരിൽ അഞ്ച് ഇന്ത്യൻ പൗരന്മാരും ഉണ്ടായിരുന്നതായി നേപ്പാളിലെ ഇന്ത്യൻ എംബസി അറിയിച്ചു. റഷ്യ-4, ദക്ഷിണ കൊറിയ- 2 അയർലാൻഡ്-1, ഓസ്ട്രേലിയ-1 ഫ്രാൻസ്-1 , അർജന്റീന-1 എന്നിങ്ങനയൊണ് വിമാനത്തിലുണ്ടായിരുന്ന വിദേശികളുടെ എണ്ണം. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ പുറത്തുവരാനുണ്ട്.