കടുത്തുരുത്തി : മാന്നാർ മേജർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരു ആറാട്ട് ഭക്തി നിർഭരമായി. ശനിയാഴ്ച വൈകിട്ട് 7 30ന് ആപ്പാഞ്ചിറ മണികണ്ഠപുരം ക്ഷേത്രക്കുളത്തിൽ ആറാട്ടിനു ശേഷം പുറപ്പെട്ടു. ആപ്പാഞ്ചിറ സെൻട്രൽ ജംഗ്ഷൻ പോളിടെക്നിക് ജംഗ്ഷൻ, മാന്നാർ ജംഗ്ഷനിലും മഹാദേവൻ ഭഗവതി എന്നിവരുടെ സാന്നിധ്യത്തിൽ താളമേളദീപ അകമ്പടിയോടെ വമ്പിച്ച സ്വീകരണം നൽകി.
ആപ്പാഞ്ചിറ സെൻട്രൽ ജംഗ്ഷനിൽ അഡ്വക്കേറ്റ് മോൻസ് ജോസഫ് എംഎൽഎ, ജോസ് പുത്തൻകാല, സ്റ്റീഫൻ പാറവേലി, നോബി മുണ്ടക്കൽ, തുടങ്ങിയ ജനപ്രതികളുടെ നേതൃത്വത്തിൽ ഭക്തജനങ്ങളുടെയും നാട്ടുകാരും ചേർന്നു നൂറുകണക്കിന് താലമേന്തിയ വനിതകളുടെ നേതൃത്വത്തിൽ ആണ് സ്വീകരണം നൽകിയത്. കനത്ത മഴയെ അവഗണിച്ചു നൂറുകണക്കിന് ഭക്തജനങ്ങൾ നിലവിളക്കിന്റെയും ദീപാലങ്കാരങ്ങളുടെയും പഞ്ചവാദ്യം ചെണ്ടമേളത്തോടെ ക്ഷേത്രത്തിൽ എത്തിച്ചേർന്നപ്പോൾ, ക്ഷേത്രം മേൽശാന്തിയും, സബ് ഗ്രൂപ്പ് ഓഫീസർ ഷൈനി.ജി, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ ഭക്തജനങ്ങളുംചേർന്നു സ്വീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് രാത്രി ഒരുമണിയോടെ ഇറക്കി എഴുന്നള്ളത്തും ദേവി ദേവന്മാരുടെ യാത്ര പറച്ചിലും ഭക്തജനങ്ങക്ക് ദുഃഖവും സന്തോഷം കൊണ്ട് ഭക്ത്യാധരപൂർവ്വം ആനന്ദമൃതിയിലാറടി.