കടുത്തുരുത്തി സെന്റ് മേരീസ് വലിയപള്ളിയില്‍ സുറിയാനി പണ്ഡിതര്‍ സന്ദര്‍ശനം നടത്തി : പള്ളിയിൽ എത്തിയത് ലോക സുറിയാനി സമ്മേളനത്തില്‍പങ്കെടുക്കാനെത്തിയ സംഘം 

കടുത്തുരുത്തി:  കടുത്തുരുത്തി സെന്റ് മേരീസ് വലിയപള്ളിയില്‍ സുറിയാനി പണ്ഡിതര്‍ സന്ദര്‍ശനം നടത്തി.  പത്താമത് ലോക സുറിയാനി സമ്മേളനത്തില്‍

Advertisements

പങ്കെടുക്കാനെത്തിയ സുറിയാനി പണ്ഡിതരുടെ സംഘമാണ് വലിയപള്ളിയില്‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സന്ദര്‍ശനം നടത്തിയത്. വലിയപള്ളിയിലെത്തിയ സംഘത്തെ ഫൊറോനാ വികാരി ഫാ.അബ്രഹാം പറമ്പേട്ടി സ്വീകരിച്ചു. പുരാതനമായ

വലിയപള്ളിയിലെ പരാമ്പരാഗത ആചാരങ്ങളും അനുഷ്ടാനങ്ങളും

മനസ്സിലാക്കുന്നതിനാണ് സംഘമെത്തിയത്. സീരി ഡയറക്ടര്‍ റവ.ഡോ. ജേക്കബ്

തെക്കേപ്പറമ്പില്‍ നേതൃത്വത്തില്‍ 35 ഓളം പേരാണ് സംഘത്തിലുണ്ടായിരുന്നത്.

വലിയപള്ളിയിലെ നൂറ്റാണ്ടുകള്‍

പഴക്കമുള്ള മദ്ബഹാ, പുരാതനവും പാശ്ചാത്യ ശൈലിയിലുള്ളതുമായ അള്‍ത്താര, ചുവര്‍ചിത്രങ്ങള്‍, മദ്ബഹായിലും മുഖവാരത്തിലുമുള്ള രൂപങ്ങള്‍, ഗോതിക് കലാരൂപ ഭാഗിയില്‍ പൂര്‍ത്തിയാക്കിയിരിക്കുന്ന ദേവാലയം, ഏഷ്യയിലെ തന്നെ

ഏറ്റവും വലുതെന്ന് കരുതപെടുന്ന ഒറ്റകല്ലില്‍ തീര്‍ത്ത കരിങ്കല്‍ കുരിശ്,

മൂന്ന് നോമ്പ് തിരുനാള്‍ ദിനത്തില്‍ ഈ കുരിശിന്‍ ചുവട്ടില്‍ നടക്കുന്ന

പുറത്ത് നമസ്‌ക്കാരം എന്നിങ്ങനെ വലിയപള്ളിയിലെ പ്രത്യേകതകളോരോന്നും

വികാരി ഫാ.അബ്രഹാം പറമ്പേട്ട് സന്ദര്‍ശക സംഘത്തിന് മനസ്സിലാക്കി

കൊടുത്തു.

Hot Topics

Related Articles