കടുത്തുരുത്തി തളിയില്‍ ക്ഷേത്രത്തില്‍ ശബരിമല അവലോകനയോഗം നവംബര്‍ ഏഴിന് മോൻസ് ജോസഫ് എം.എല്‍.എ. വിളിച്ചു ചേര്‍ക്കുന്നു

കടുത്തുരുത്തി: ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിന് മുന്നോടിയായി അയ്യപ്പഭക്തന്മാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനും വേണ്ടി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ക്ഷേത്രോപദേശക സമിതി ഭാരവാഹികളും പങ്കെടുക്കുന്ന ശബരിമല അവലോകന യോഗം നവംബര്‍ 7 വ്യാഴം ഉച്ചകഴിഞ്ഞ് 2.30 ന് കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രാങ്കണത്തില്‍ വിളിച്ചുചേര്‍ക്കുമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു. ശബരിമല ഇടത്താവളമായി കടുത്തുരുത്തി തളിയില്‍ ക്ഷേത്രം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അയ്യപ്പഭക്തന്മാര്‍ക്ക് പരമാവധി സൗകര്യം ഏര്‍പ്പെടുത്തുന്നതിന് ഫലപ്രദമായ തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.