കടുത്തുരുത്തി : കടുത്തുരുത്തി ഗ്രാമപ്പഞ്ചായത്തിൽ അജൈവ മാലിന്യ ശേഖരണവും സംസ്കരണവും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ‘ഹരിതമിത്രം’ സ്മാർട്ട് ഗാർബേജ് ആപ്പിന്റെ പ്രവർത്തനോദ്ഘാടനം കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി ആദ്യ വിവരശേഖരണവും ക്യുആർ കോഡ് പതിപ്പിക്കലും പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.
പഞ്ചായത്തിലെ 19 വാർഡുകളിലും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഹരിത കർമ്മ സേന പ്രവർത്തനം ഹരിതമിത്രം ആപ്പ് നിലവിൽ വന്നതോടെ സുതാര്യവും കൂടുതൽ കാര്യക്ഷമവുമാകുമെന്ന് സൈനമ്മ ഷാജു പറഞ്ഞു. ആദ്യഘട്ടമായി 1,3,6,11,18 വാർഡുകളിലെ ഹരിത കർമസേനാംഗങ്ങൾക്ക് ക്യുആർ കോഡ് കൈമാറുകയും അതത് വാർഡുകളിൽ വിവരശേഖരണം നടത്തി ക്യു.ആർ കോഡ് പതിപ്പിക്കൽ നടപടികൾ ആരംഭിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തമ്മ രമേശൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.ബി പ്രമോദ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി എലിസബത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എസ്. സുമേഷ്, ജനപ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.