കടുത്തുരുത്തി നിയോജക മണ്ഡലം പ്രതിഭാ സംഗമവും എം.എൽ.എ എക്സലൻസ് അവാർഡ് വിതരണവും ജൂലൈ അഞ്ചിന് കടുത്തുരുത്തിയിൽ

കടുത്തുരുത്തി :കടുത്തുരുത്തി നിയോജക മണ്ഡലം പ്രതിഭാ സംഗമവും എം.എൽ.എ എക്സലൻസ് അവാർഡ് വിതരണവും ജൂലൈ അഞ്ചിന് ഉച്ചകഴിഞ്ഞ് 3 മണി മുതൽ കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു. ഇപ്രാവശ്യത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കി ഉന്നത വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകൾക്കാണ് എം.എൽ.എ എക്സലൻസ് അവാർഡ് സമ്മാനിക്കുന്നത്.

Advertisements

വിവിധ യൂണിവേഴ്സിറ്റികളിൽ റാങ്ക് ജേതാക്കളായ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിക്കുന്നതാണ്.അഖിലേന്ത്യ മത്സര പരീക്ഷകളിലും എം.എൽ.എ മെഗാ സ്കോളർഷിപ്പ് പരീക്ഷയിലും വിജയികളായ വിദ്യാർത്ഥി പ്രതിഭകൾക്ക് എം.എൽ.എ എക്സലൻസ് അവാർഡ് യോഗത്തിൽ വച്ച് സമ്മാനിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും അവാർഡുകൾ ലഭിച്ചിട്ടുള്ള സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങൾക്ക് പ്രത്യേക പുരസ്കാരം സമ്മാനിച്ച് ചടങ്ങിൽ വെച്ച് ആദരിക്കുന്നതാണ്. കടുത്തുരുത്തി നിയോജക മണ്ഡലം പ്രതിഭാ സംഗമത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനം വിക്രം സാരാഭായി സ്പേസ് സെൻറർ ഡയറക്ടർ ഡോ.  ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം നടത്തും. എംഎൽഎ എക്സലൻസ് അവാർഡ് വിതരണം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവഹിക്കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചടങ്ങിൽ അഡ്വ.കെ ഫ്രാൻസിസ് ജോർജ് എംപി വിശിഷ്ട അതിഥിയായി പങ്കെടുക്കും. ഡിജിപി കെ. പത്മകുമാർ ഐ.പി.എസ്, കോട്ടയം ജില്ലാ കളക്ടർ വി വിഘ്നേശ്വരി ഐ എ എസ്,എന്നിവർ മുഖ്യപ്രഭാഷണം നടത്തും. കടുത്തുരുത്തി ഫൊറോന പള്ളികളുടെ വികാരിമാരായ റവ. ഫാദർ മാത്യു ചന്ദ്രൻകുന്നേൽ,റവ. ഫാദർ തോമസ് ആനിമൂട്ടിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നിർവഹിക്കും.  പ്രശസ്ത സിനിമാതാരങ്ങളായ ദിലീപ്, രമേശ് പിഷാരടി, ദിലീഷ് പോത്തൻ, ലിസ്റ്റിൻ സ്റ്റീഫൻ, മിയ ജോർജ് ,അഞ്ജന ജയപ്രകാശ്, സിറിയക് ആലഞ്ചേരി, എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി സുനിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ ബി സ്മിത, സൈലം അക്കാദമി ഡയറക്ടർ ഡോ.എസ് അനന്ദു എന്നിവർ ആശംസാ പ്രസംഗം നടത്തും.

Hot Topics

Related Articles