കോട്ടയം : കടുത്തുരുത്തി അറുനൂറ്റിമംഗലം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു ജനകീയവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനകീയ മനുഷ്യച്ചങ്ങലയിൽ ജനരോഷം ഇരമ്പി . കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി പൊട്ടിപൊളിഞ്ഞു നാമാവശേഷമായി മാറിയ ഈ റോഡിൽ അപകടങ്ങൾ നിത്യാസംഭവമായി മാറിക്കഴിഞ്ഞു. എന്നിരുന്നാലും അധികാരികൾ ഈ ദുരിതങ്ങൾ കണ്ടതായി നടിക്കുകയോ നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിൽ സ്വയം സംഘടിച്ച ജനങ്ങൾ സമരമുഖത്തേക്കിറങ്ങുകയായിരുന്നു.
ജാതിമത രാഷ്ട്രീയ ഭേദങ്ങളില്ലാതെ ജനങ്ങൾ ജനകീയമായി നടത്തുന്ന ഈ സമരത്തിന്റെ ഭാഗമായി കടുത്തുരുത്തി എം എൽ എ വിവിധ രാഷ്ടീയകഷി പ്രവർത്തകർ വിവിധ മതസംഘടനാ പ്രവർത്തകർ റോഡിൻ്റെ ഇരുവശവും താമസിക്കുന്നവർ യാത്രക്കാർ ഓട്ടോ ടാക്സി ഡ്രൈവർമാർ തുടങ്ങി നൂറ് കണക്കിന് ജനങ്ങൾ ചങ്ങലയിൽ കണ്ണികൾആയി കടുത്തുരുത്തി മുതൽ അറുന്നൂറ്റിമംഗലം വരെ അഞ്ചു കിലോമീറ്റർ ദൂരത്തിൽ ആണ് മനുഷ്യച്ചങ്ങല തീർത്തത്.