കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുക്കുടുംബത്തിന്റെ ദര്‍ശനത്തിരുനാൾ 12 ന്

കടുത്തുരുത്തി; കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുക്കുടുംബത്തിന്റെ ദര്‍ശനത്തിരുനാളിന് 12 ന് (ഞായറാഴ്ച്ച) കൊടിയേറും. പ്രധാന തിരുനാള്‍ 18, 19 തീയതികളില്‍ ആഘോഷിക്കുമെന്ന് ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 12 ന് രാവിലെ 6.15 ന് വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ തിരുനാളിന് കൊടിയേറ്റും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, നൊവേന. 9.30 നും വൈകൂന്നേരം 4.30 നും വിശുദ്ധ കുര്‍ബാന. 13 ന് യുവജന – ഭക്തസംഘടനാദിനത്തില്‍ രാവിലെ 6.30 നും വൈകൂന്നേരം 4.30 നും വിശുദ്ധ കുര്‍ബാന, നൊവേന.

Advertisements

14 ന് ദമ്പതിദിനത്തില്‍ രാവിലെ ആറിനും വൈകൂന്നേരം 4.30 നും വിശുദ്ധ കുര്‍ബാന, നൊവേന. വൈകൂന്നേരത്തെ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് 2025 ല്‍ വിവാഹത്തിന്റെ 25 ഉം 50 ഉം വര്‍ഷം പൂര്‍ത്തിയാക്കുന്ന ദമ്പതികളെ ആദരിക്കും. 15 ന് കര്‍ഷക- വ്യാപാരി വ്യവസായി – തൊഴിലാളി ദിനത്തില്‍ രാവിലെ ആറിനും വൈകൂന്നേരം 4.30 നും വിശുദ്ധ കുര്‍ബാന, നൊവേന, വൈകൂന്നേരത്തെ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് വാഹനങ്ങളുടെ പൊതു വെഞ്ചരിപ്പ് നടക്കും. 16 ന് രേഗികളുടെ ദിനത്തില്‍ രാവിലെ ആറിനും വൈകൂന്നേരം 4.30 നും വിശുദ്ധ കുര്‍ബാന, നൊവേന, വൈകൂന്നേരത്തെ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് രോഗികള്‍ക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

17 ന് പിതാക്കളുടെ ദിനത്തില്‍ രാവിലെ ആറിന് ഇലക്തോര്‍ കുര്‍ബാന, നൊവേന, വൈകൂന്നേരം അഞ്ചിന് ഫാ.ജോസഫ് ആലഞ്ചേരില്‍ വിശുദ്ധ കുര്‍ബാനയര്‍പിച്ചു സന്ദേശം നല്‍കും. 6.30 ന് പഴയപള്ളി ചുറ്റി ജപമാല പ്രദക്ഷിണം, തുടര്‍ന്ന് ലദീഞ്ഞ്, സമാപനാശീര്‍വാദം – ഫാ.തോമസ് ആനിമൂട്ടില്‍, 7.30 ന് പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ ഗാനമേള. 18 ന് മാതാക്കളുടെ ദിനത്തില്‍ രാവിലെ ആറിനും ഏഴിനും വിശുദ്ധ കുര്‍ബാന. വൈകൂന്നേരം നാലിന് ടി.ജെ. ജ്വവല്ലറി ജംഗ്ഷനില്‍ 50 പേരുടെ നേതൃത്വത്തിലുള്ള ചെണ്ടമേളം ആരംഭിക്കും. അഞ്ചിന് തിരുനാള്‍ കുര്‍ബാന, സന്ദേശം – ഫാ.ഏബ്രഹാം കുഴിമുള്ളില്‍, 6.30 ന് പട്ടണപ്രദക്ഷിണം ആരംഭിക്കും.

ഇടവകാംഗങ്ങളായ വൈദീകര്‍ പ്രദക്ഷിണത്തിന് കാര്‍മികത്വം വഹിക്കും, എട്ടിന് കാവല്‍മാലാഖയുടെ കുരിശുപള്ളിക്ക് മുമ്പില്‍ പ്രദക്ഷിണസംഗമം, തുടര്‍ന്ന് ലദീഞ്ഞ്, പ്രസംഗം – റവ.ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍, തുടര്‍ന്ന് പ്രദക്ഷിണം പുതിയ പള്ളിയിലെത്തുന്നതോടെ സമാപനാശീര്‍വാദം, കപ്ലോന്‍ വാഴ്ച്ച, ഒമ്പതിന് ചെണ്ടമേളം, ലൈറ്റ് ഷോ, ആകാശ വിസ്മയം. പ്രധാന തിരുനാള്‍ദിനമായ 19 ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, 9.30 ന് തിരുനാള്‍ റാസ – ഫാ.അഗസ്റ്റിന്‍ കണ്ടത്തിക്കുടിലില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.മാത്യു പന്തിരുവേലില്‍, ഫാ.ജോണ്‍ കുഴികണ്ണില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. റവ.ഡോ. ജേക്കബ് താന്നിക്കാപ്പാറ തിരുനാള്‍ സന്ദേശം നല്‍കും.

12 ന് പ്രസുദേന്തി വാഴ്ച്ച, തുടര്‍ന്ന് പ്രദക്ഷിണം, വൈകൂന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന – ഫാ.മാത്യു കുരിശുംമൂട്ടില്‍, ആറിന് ശ്ലീവാവന്ദനം, റംശാ, സന്ദേശം – ആര്‍ച്ച ബിഷപ്പ് മാര്‍ തോമസ് തറയില്‍, തുടര്‍ന്ന് തിരുനാള്‍ സ്മരണിക സമര്‍പണം ആര്‍ച്ച് ബിഷപ്പ് നിര്‍വഹിക്കും. 7.30 ന് മെഗാഷോ. സമാപനദിനമായ 20 ന് രാവിലെ ആറിന് ഇടവകയിലെ പരേതര്‍ക്കായി പഴയപള്ളിയില്‍ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് സിമിത്തേരി സന്ദര്‍ശനം, 7.30ന് പുതിയപള്ളിയില്‍ വിശുദ്ധ കുര്‍ബാന. വാര്‍ത്താസമ്മേളനത്തില്‍ഫാ.മാത്യു ചന്ദ്രന്‍കുന്നേലിനൊപ്പം കൈക്കാരന്മാരായ ജോര്‍ജ് ജോസഫ് പാട്ടത്തികുളങ്ങര, സണ്ണി ആദപ്പള്ളി, ജോസ് ജെയിംസ് നിലപ്പന എന്നിവരും പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.