കടുത്തുരുത്തി: ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന രജത ജൂബിലിയാഘോഷങ്ങള്‍ ശനിയാഴ്ച മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. രണ്ടിന് സംഘാടക സമിതി രക്ഷാധികാരി മോന്‍സ് ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു ഓണ്‍ലൈന്‍ സന്ദേശം നല്‍കും. യോഗത്തില്‍ ഡിജിറ്റല്‍ സാക്ഷരതാ യജ്ഞം ഉദ്ഘാടനം ഫ്രാന്‍സീസ് ജോര്‍ജ് എംപിയും അലുമിനി അസ്സോസിയേഷന്‍ ഉദ്ഘാടനം ജോസ് കെ.മാണി എംപിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍ മുഖ്യ പ്രഭാഷണവും നിര്‍വഹിക്കും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. പി.ആര്‍. ഷാലിജ് രജത ജൂബിലി സന്ദേശം നല്‍കും. പ്രിന്‍സിപ്പള്‍ സി.എം. ഗീത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി, പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, ജില്ലാ പഞ്ചായത്തംഗം ടി.എസ്. ശരത്, ജനപ്രതിനിധികളായ പി.കെ. സന്ധ്യ, ജിന്‍സി എലിസബത്ത്, സെലിനാമ്മ ജോര്‍ജ്, നോബി മുണ്ടയ്ക്കന്‍, സ്റ്റീഫന്‍ പാറാവേലി, കെ.എന്‍. സീമ, പി.സോളമന്‍, അനി ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിക്കും. പോളിടെക്‌നിക്ക് അങ്കണത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തോടുനുബന്ധിച്ചു പൂര്‍വവിദ്യാര്‍ഥി സംഗമം, കലാപരിപാടികള്‍ എന്നിവയും ഉണ്ടായിരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടനുബന്ധിച്ചു നടന്ന പത്രസമ്മേളനത്തില്‍ സ്വാഗതസംഘം രക്ഷാധികാരി മോന്‍സ് ജോസഫ് എംഎല്‍എ, സ്വാഗതസംഘം ചെയര്‍മാന്‍ പി.വി. സുനില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി, പഞ്ചായത് പ്രസിഡന്റ് എന്‍.പി. സ്മിത, പഞ്ചായത്തംഗങ്ങളായ സ്റ്റീഫന്‍ പാറാവേലി, നോബി മുണ്ടയ്ക്കല്‍, പ്രിന്‍സിപ്പള്‍ സി.എം. ഗീത, ജോണി കണിവേലില്‍, ടി.സി. വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.