കടുത്തുരുത്തിയിൽ കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു; കാർ യാത്രക്കാരന് പരിക്ക്

കോട്ടയം: കടുത്തുരുത്തി കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. കടുത്തുരുത്തി പടിഞ്ഞാറെകുരിക് ശിവദാസൻ (60) നാണ് പരിക്കേറ്റത്. ഇയാളെ മുട്ടുചിറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം മൂന്നു മണിയോടെ കുറുപ്പന്തറ പഴയമഠീ ഇംഗ്ഷനിലാണ് അപകടം. ഇടിയുടെ ആഘാതത്തിൽ 11 കെ.വി പോസ്റ്റ് ഒടിഞ്ഞ് റോഡിന് കുറുകെ വീണതിനാൽ കടുത്തുരുത്തി കുറുപ്പന്തറ റോഡിൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കടുത്തുരുത്തിയിൽ നിന്നും ഫയർഫോഴ്‌സ് എത്തി പോസ്റ്റ് നീക്കം ചെയ്ത് ഗതാഗത തടസ്സം നീക്കിയത്. കാറ്റിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ ഉണ്ടായിരുന്നു. മറ്റാർക്കും പരിക്കില്ല.

Advertisements

Hot Topics

Related Articles