കടുത്തുരുത്തിയിലെ റോഡുകള്‍ക്ക്  28.32 കോടി: തോമസ് ചാഴികാടന്‍ എംപി;  ഫണ്ട് ലഭ്യമാക്കിയത് പി.എം.ജി.എസ്.വൈ പദ്ധതിയില്‍ നിന്ന് ; തോമസ് ചാഴികാടന്‍ എം പി

കടുത്തുരുത്തി: നിയോജക മണ്ഡലത്തിലെ  പി.എം.ജി.എസ്.വൈ പദ്ധതിയില്‍ റോഡുകൾ പുനർ നിർമിക്കുന്നതിനും നിര്‍മ്മാണം പൂര്‍ത്തിയാക്കി 5 വര്‍ഷം കഴിഞ്ഞ റോഡുകളുടെ പരിപാലനത്തിനുമായി 28.32 കോടി രൂപ കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തില്‍ നിന്ന് ലഭ്യമാക്കിയതായി തോമസ് ചാഴികാടന്‍ എംപി അറിയിച്ചു.

Advertisements

കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ  ആറ് റോഡുകള്‍ പുനര്‍ നിര്‍മിക്കുന്നതിനായി  എം പി യുടെ നിര്‍ദേശപ്രകാരം 21.47 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാണികാവ് – വട്ടീന്തുങ്കല്‍ – വട്ടക്കുന്ന് റോഡ് (4.59 കി.മി, 3.67 കോടി രൂപ), ചെമ്മനാകുന്ന് – മടക്കരിപ്പാവ്- പള്ളിക്കുന്ന് – മറ്റപ്പള്ളിക്കുന്ന് – മുളക്കുളം റോഡ്  (5.86 കി.മി, 4.76 കോടി രൂപ),  ആയാംകുടി – എഴുമാന്തുരുത്ത് – ആട്ടക്കല്‍ – കടുത്തുരുത്തി റോഡ് (3.37 കി.മി, 2.78 കോടി രൂപ), ചേര്‍പ്പുങ്കല്‍ – മരങ്ങാട്ടുപിള്ളി – എടാട്ടുമന – മണ്ടുപാടം – നെല്ലിപ്പുഴ – ഇട്ടിയപ്പാറ – പ്രാര്‍ത്ഥനാഭവന്‍ റോഡ് (3.9 കി.മി, 3.24 കോടി രൂപ), കുളങ്ങരപ്പടി – ചുണ്ടലിക്കാട്ടില്‍ പടി – തറപ്പേല്‍പ്പടി റോഡ്  (3.29 കി.മി, 2.54 കോടി രൂപ), മടയകുന്ന് – കുറവിലങ്ങാട് – കുര്യം – വില്ലോനികുന്നം റോഡ് ( 4.91 കി.മി, 4.48 കോടി രൂപ) എന്നിവയാണ് പുനർ നിർമിക്കുക. വെള്ളൂര്‍  പഞ്ചായത്തിലെ സ്രാകുഴി-പുലിമുഖം റോഡിന് (1.23 കി. മി) 21.59 ലക്ഷം രൂപയും, പൊതി-വെള്ളൂര്‍ റോഡിന് (3.79  കി. മി) 51.06  ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തെ പരിപാലനത്തിനായാണ് ഈ റോഡുകൾക്ക് തുക അനുവദിച്ചിരിക്കുന്നത്.

കേരള സംസ്ഥാന റൂറല്‍ റോഡ് ഡവലപ്പ്‌മെന്റ് ഏജന്‍സി ഉടന്‍ തന്നെ റോഡുകള്‍ ടെന്‍ഡര്‍ ചെയ്ത്  നിര്‍മ്മാണ ജോലികള്‍ ആരംഭിക്കും. 2020 -21 കാലയളവില്‍ പി.എം.ജി.എസ്.വൈ പദ്ധതിയില്‍ അനുവദിച്ച പരിയത്താനത്തുപാറ – വയലാ സ്‌കൂള്‍ – ഒഴുകയില്‍പടി – റോഡിന്റെ (2.31 കോടി രൂപ) നിര്‍മ്മാണം പൂര്‍ത്തിയായതായി എംപി അറിയിച്ചു. മോനിപ്പള്ളി – കുഴിപ്പില്‍ – പയസ്മൗണ്ട് – കപ്പുകാലാ – ഉഴവൂര്‍ റോഡിന്റെ (3.82 കോടി രൂപ) നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.