കോട്ടയം : കർഷകത്തൊഴിലാളികൾ കോൺഗ്രസ്സിൻ്റെ ശക്തിയായി മാറണമെന്ന് ഡി കെ ടി എഫ് ജില്ലാ പ്രസിഡൻ്റ് പി.കെ. ഷാജി പറഞ്ഞു. ഡി കെ ടി എഫ് വൈക്കം നിയോജക മണ്ഡലം കമ്മറ്റി യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻ്റ് വി.ടി. ജയിംസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മോഹൻ ഡി ബാബു, പി.ഡി ഉണ്ണി, എം.കെ.ഷിബു, അക്കരപ്പാടം ശശി, ബി. അനിൽകുമാർ, ജയ് ജോൺ പേരയിൽ, എം.വി. മനോജ്, വിജയമ്മ ബാബു, ഇടവട്ടം ജയകുമാർ, വി.പോപ്പി,ടി.എ. മനോജ്, കെ.കെ. സചിവോത്തമൻ, എൻ.കെ. മോഹനൻ, ജോൺ തറപ്പേൽ, കെ.പി. ജോസ്, പി.എസ് ബാബു, വി.പി.മുരളീധരൻ, വർഗ്ഗീസ് പുത്തൻചിറ , സന്തോഷ് ചക്കനാടൻ, നൗഷാദ്, ആർ. ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.