കൈപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സപ്താഹയജ്ഞത്തിന് തുടക്കമായി

കൈപ്പുഴ : ശ്രീ ധർമ ശാസ്താ ക്ഷേത്രം സപ്താഹയജ്ഞത്തിന് തുടക്കമായി.  ജനുവരി ഒന്ന് വരെ യജ്ഞാചാര്യൻ വെട്ടിക്കവല ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് സപ്താഹം നടക്കുക. 25ന് വൈകിട്ട് 5.30ന് വിഗ്രഹഘോഷയാത്ര,6.15ന് ഭജന,7.30ന് ഭാഗവതമഹാത്മ്യ പ്രഭാഷണവും നടന്നു. 26ന് രാവിലെ ഏഴിനു ഭാഗവത പാരായണം.28ന് ശ്രീകൃഷ്ണാ അവതാരം എന്നിവ നടക്കും.

Advertisements

29ന് രാവിലെ എട്ടിനു മൃത്യുഞജയഹോമം, വൈകിട്ട് അഞ്ചിന് വിദ്യാഗോപാലമന്ത്രാർച്ചന,30ന് രുഗ്മിണി സ്വയംവരം, വൈകിട്ട് 5ന് സർവഐശ്വര്യ പൂജ, ജനുവരി ഒന്നിന് രാവിലെ 5.30ന് അഷ്ടദ്രവ്യമഹാഗണപതി ഹോമം,11ന് ഭാഗവത സംഗ്രഹം,11.30ന് അവഭർതസ്‌നനം, ഉച്ചക്ക് ഒന്നിന് മഹാപ്രസാദമൂട്ട്. എല്ലാദിവസവും ഉച്ചക്ക് 12നും വൈകിട്ട് ഏഴിനും പ്രഭാഷണം ഉണ്ടാവും.

Hot Topics

Related Articles