പത്തനംതിട്ട: കൈപ്പട്ടൂര്‍-വള്ളിക്കോട് റോഡ് നിര്‍മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി അഡ്വ.പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സംസ്ഥാനത്തെ റോഡുകളുടെ ഉന്നത നിലവാരം ഉറപ്പാക്കാനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഒരു പദ്ധതി ഏറ്റെടുത്താല്‍ അത് കാര്യക്ഷമമായി നടന്നുവെന്ന് ഉറപ്പാക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറപ്പാക്കണം. പൊതുജന പങ്കാളിത്തത്തോടെ പൊതുമരാമത്ത് വകുപ്പ് ജനകീയ ഇടപെടല്‍ ഉറപ്പാക്കി റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന പ്രവര്‍ത്തനമാണു നടപ്പാക്കിവരുന്നത്. പൊതുമരാമത്ത് വകുപ്പില്‍ ന്യൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുള്ള ജനകീയമായ സംവിധാനങ്ങള്‍ ഒരുക്കി വരുന്നതായും മന്ത്രി പറഞ്ഞു.
അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷ വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായര്‍, സംസ്ഥാന സഹകരണ യൂണിയന്‍ എക്സിക്യുട്ടീവ് അംഗം പി.ജെ അജയകുമാര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാര്‍ളി, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന രാജന്‍, കെ.ആര്‍ പ്രമോദ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജി.സുഭാഷ്, എസ്.ഗീതാകുമാരി, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആന്‍സി വര്‍ഗീസ്, എന്‍.പ്രസന്നകുമാരി, ജെ.ജയശ്രീ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.പി ഉദയഭാനു, ബാബു പറയത്തുപാട്ടില്‍, സ്വാഗതസംഘം കണ്‍വീനര്‍ പി.എസ് കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.