പത്തനംതിട്ട: കനത്ത മഴയില്‍ കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗം വീണ്ടും ഇടിഞ്ഞു താണു. ഓമല്ലൂര്‍ ഭാഗത്ത് അപ്രോച്ച് റോഡ് ചേരുന്ന ഭാഗത്തെ സംരക്ഷണ ഭിത്തിയുടെ പാറകള്‍ക്കിടയിലൂടെ മണ്ണും വെള്ളം ഒലിച്ച് ഇറങ്ങി കൊണ്ടിരിക്കുകയാണ്. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്.
വലിയ വിള്ളലാണ് രൂപപ്പെട്ടത് ‘ സമീപത്തെ താമസക്കാര്‍ക്കും ഇത് ഭീഷണിയായിട്ടുണ്ട് . കഴിഞ്ഞ പ്രളയ സമയത്ത് ഇവിടം തകര്‍ന്നപ്പോള്‍ മണല്‍ ചാക്ക് അടുക്കി താല്‍ക്കാലികമായി വിള്ളല്‍ തടയുകയായിരുന്നു. പിന്നീട് ദേശീയപാത കൊല്ലം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍’ നേതൃത്വത്തില്‍ സ്ഥലം പരിശോധിച്ചിരുന്നു. അറ്റകുറ്റ പണി നടത്താനായി 35 ലക്ഷം രൂപായുടെ എസ്റ്റിമേറ്റും എടുത്തിരുന്നു ‘