വൈക്കം:കയർ തൊഴിലാളികളുടെ കൂലി അടിയന്തിരമായി വർധിപ്പിച്ചു നൽകണമെന്ന് ചകിരി കയർ വ്യവസായ തൊഴിലാളി യൂണിയൻ സിഐടിയു വൈക്കം താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. ഉദയനാപുരം നാനാടം ആതുരാശ്രമം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കയർ വർക്കേഴ്സ് സെന്റർ സംസ്ഥാന പ്രസിഡന്റ് സി. ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.യൂണിയൻ താലൂക്ക് പ്രസിഡന്റ് കെ.കെ.ഗണേശൻ അധ്യക്ഷത വഹിച്ചു.എ.പി. നന്ദകുമാർ രക്തസാക്ഷി പ്രമേയവും ഇ.എൻ. സാലിമോൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിയൻ താലൂക്ക് സെക്രട്ടറി കെ.എസ്. വേണുഗോപാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മുതിർന്ന കയർ തൊഴിലാളികളെയും മുതിർന്ന യൂണിയൻ നേതാക്കളെയും സമ്മേളനത്തിൽ ആദരിച്ചു.
കയർ വർക്കേഴ്സ് സെന്റർ സെക്രട്ടറി എൻ.ആർ. ബാബുരാജ്,സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ശെൽവരാജ്,അഡ്വ.കെ. കെ.രഞ്ജിത്ത്, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബി. രമ,സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.രമേശൻ, വൈക്കം ഏരിയ സെക്രട്ടറി ടി.ജി.ബാബു, സംഘാടകസമിതി ചെയർമാൻ കെ.എസ്. ഗോപിനാഥൻ, ട്രഷറർ വി. മോഹൻകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാരവാഹികളായി
കെ.കെ.ഗണേശൻ (പ്രസിഡന്റ് )
കെ.എസ്. വേണുഗോപാൽ
(സെക്രട്ടറി )
ഇ.എൻ.സാലിമോൻ
(ട്രഷറർ )
കെ.ബി.രമ, പ്രമീള, എ. പി.നന്ദകുമാർ ( വൈസ് പ്രസിഡന്റ് )
ഗീതപ്രകാശൻ,കെ.ആർ. സഹജൻ, കെ.എൽ. ജയചന്ദ്രൻ ( ജോയിന്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു.