തിരുവനന്തപുരം: കെ.കെ രമയ്‌ക്കെതിരായ മുൻ മന്ത്രി എം.എം മണിയോടെ പരാമർശനത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. എം.എം മണി മാപ്പ് പറയാതെ പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷം രംഗത്ത് എത്തി. ഇതേ തുടർന്നു പ്രതിപക്ഷ പ്രതിഷേധം നിയമസഭയിൽ ശക്തമായി ഉയർന്നു. തുടർന്നു, പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തണത്തിലേയ്ക്കു ഇറങ്ങി. എം.എം മണി നടത്തിയത് സ്ത്രീവിരുദ്ധ പരാമർശമാണെന്നും, മണി മാപ്പ് പറയണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്ത് എത്തി.
കൊന്നിട്ടും തീരാത്ത പകയാണ് സി.പി.എമ്മിന് ടി.പി ചന്ദ്രശേഖരനോടും, കെ.കെ രമയോടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതോടെ മന്ത്രി പി.രാജീവ് രംഗത്ത് എത്തി. ഇടുക്കിയിൽ ധീരജിന്റെ കൊലപാതകികളെ സംരക്ഷിച്ച പാർട്ടിയാണ് കോൺഗ്രസ് എന്നായിരുന്നു പി.രാജീവിന്റെ പരാമർശം. ഇതോടെയാണ് പ്രതിപക്ഷം ബഹളവുമായി രംഗത്തിറങ്ങിയത്.