തിരഞ്ഞെടുപ്പിനിടെ വരേണ്ട കാര്യമല്ല ടി.പി.ചന്ദ്രശേഖരൻ വധക്കേസ് :  കെ.കെ. ശൈലജ 

കോഴിക്കോട്: പാർലമെന്റ് തിരഞ്ഞെടുപ്പ് രംഗത്തെ രാഷ്ട്രീയ പ്രശ്നങ്ങള്‍ ചർച്ച ചെയ്യുന്നതിനിടയില്‍ വരേണ്ട കാര്യമല്ല ടി.പി.ചന്ദ്രശേഖരൻ വധക്കേസെന്ന് മുൻമന്ത്രി കെ.കെ. ശൈലജ. സി.പി.എം. സംസ്ഥാന സെക്രട്ടറി പറഞ്ഞതുപോലെ ടി.പി. കേസില്‍ കോടതി വിധിയാണ് പ്രധാനമെന്നും അതിനെ മാനിക്കുമെന്നും അവർ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നുള്ള എല്‍.ഡി.എഫ്. സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കെ.കെ. ശൈലജ. ‘ടി.പി. കേസില്‍ കോടതി വിധിയാണ് പ്രധാനം, അതൊരു തിരഞ്ഞെടുപ്പ് രംഗത്തെ, പ്രത്യേകിച്ച്‌ പാർലമെന്റ് തിരഞ്ഞെടുപ്പ് രംഗത്തെ രാഷ്ട്രീയ പ്രശ്നങ്ങള്‍ ചർച്ച ചെയ്യുന്നതിനിടയില്‍ അതൊരു ചർച്ചാവിഷയമാക്കാൻ ഞങ്ങളാരും ആഗ്രഹിക്കുന്നില്ല. വടകര നിയോജക മണ്ഡലത്തിലെ ജനങ്ങളും അങ്ങനെയൊരു ചർച്ചാവിഷയമാക്കി മാറ്റാൻ ആഗ്രഹിക്കുമെന്ന് കരുതുന്നില്ല. കോടതി വിധി അനുസരിച്ച്‌ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം, ഞങ്ങള്‍ കോടതി വിധിയെ മാനിക്കുന്നു,’ – കെ.കെ. ശൈലജ പറഞ്ഞു.

Advertisements

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിനിർണയത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ പാർലമെന്റിലെ പങ്കാളിത്തം ഏറ്റവും പ്രധാനപ്പെട്ടതാണെന്നും പ്രധാനപെട്ട ഉത്തരവാദിത്തം വഹിക്കുന്ന വ്യക്തികളെയടക്കം ഇത്തവണ സ്ഥാനാർഥികളായി പ്രഖ്യാപിച്ചതിലൂടെ കേന്ദ്രത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശബ്ദം എത്തേണ്ടതിനെ സംസ്ഥാന നേതൃത്വം എത്രത്തോളം ഗൗരവകരമായാണ് കാണുന്നത് എന്ന് മനസിലാക്കണമെന്നും കെ.കെ. ശൈലജ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ഇവിടുത്തെ പ്രതിപക്ഷമാണെന്ന് കരുതി പാർലമെന്റിലും ഇടതുമുന്നണിയുടെ പ്രതിനിധികളോട് പ്രതിപക്ഷ മനോഭാവമാണ് കോണ്‍ഗ്രസ് പ്രതിനിധികള്‍ കാണിക്കുന്നത്. കേരളത്തിന്റെ നികുതി വിഹിതം വെട്ടിക്കുറയ്ക്കുമ്ബോഴും കേരളത്തിന് അവകാശപ്പെട്ട എയിംസ് അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാതെയിരിക്കുമ്ബോഴും അവ ലഭിക്കാനായി വാശിയോടെ പാർലമെന്റില്‍ സംസാരിക്കാൻ കോണ്‍ഗ്രസിന്റെ ജനപ്രതിനിധികള്‍ തയ്യാറായില്ല. ഇടതുപക്ഷത്തിന്റെ ശക്തമായ ബ്ലോക്ക് പാർലമെന്റില്‍ ഉണ്ടാകണം. കേരളത്തിലെ ജനങ്ങളും അത് ആഗ്രഹിക്കുന്നു എന്നാണ് കരുതുന്നത്,’ – കെ.കെ. ശൈലജ പറഞ്ഞു. 

കേരളത്തിന്റെ വികസനത്തിനും കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള കാര്യങ്ങള്‍ ഇന്ത്യൻ പാർലമെന്റില്‍ പ്രതിഫലിപ്പിക്കാൻ ഇടതുപക്ഷ എംപിമാർക്ക് സാധിക്കുമെന്നും ഇന്ത്യയിലാകെ നിറഞ്ഞു നില്‍ക്കുന്ന പാർട്ടി അല്ലെങ്കില്‍പോലും ഇന്ത്യയുടെ മതേതരത്വത്തെയും ജനാധിപത്യത്തേയും സംരക്ഷിക്കുന്നതിന് ഏറ്റവും വലിയ സംഭാവന നല്‍കാൻ കഴിയുന്നത് ഇടതുപക്ഷത്തിനാണെന്നും കെ.കെ. ശൈലജ പറഞ്ഞു. ‘എംഎല്‍എയും മന്ത്രിയുമായിരുന്ന സമയത്ത് എങ്ങനെ പ്രവർത്തിച്ചുവോ അതുപോലെ ഏറ്റവും ഊർജസ്വലമായി മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടി പദ്ധതികള്‍ ഉണ്ടാക്കുകയും എല്ലാവരേയും കൂട്ടിയോജിപ്പിച്ച്‌ അതിന് നേതൃത്വം കൊടുത്ത് പ്രവർത്തിക്കുവാൻ തയ്യാറാവുകയും ചെയ്യും. വടകരയിലെ നിഷ്പക്ഷരുടെ വോട്ടുകള്‍ ഇത്തവണ എല്‍.ഡി.എഫ്. മുന്നണിക്ക് തന്നെ ലഭിക്കും. നിപയുടേയും മറ്റും സമയത്ത് ഒറ്റക്കെട്ടായി തനിക്കൊപ്പം നിന്നവരാണ് കോഴിക്കോട്ടുകാർ ഈ തിരഞ്ഞെടുപ്പിന്റെ സമയത്തും അവർ അങ്ങനെ കൂടെനില്‍ക്കുമെന്നാണ് വിശ്വാസം,’ – കെ.കെ. ശൈലജ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.