ആശ്രയയിൽ 61- ആമത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം സെൻ്റ് ജോർജ് ചർച്ച് പുതുപ്പള്ളി, സെൻ്റ് മേരീസ് ചർച്ച് തിരുവഞ്ചൂർ, സെൻ്റ് തോമസ് ട്രസ്റ്റ് ചെങ്ങളം എന്നിവരും, ആശ്രയയും ചേർന്ന് 171 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ,കോട്ടയം ഡി വൈ എസ്പി കെ ജി അനീഷ് ഡയാലിസിസ് കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. ഡോ. സുലേഖ എ.റ്റി (നഴ്സിംഗ് സ്ക്കൂൾ പ്രൻസിപാൽ,എം സി എച്ച്), ഫാ. വിപിൻ വർഗീസ് ( വികാർ സെൻ്റ് ജോർജ് ചർച്ച് പുതുപ്പള്ളി), റ്റി കെ കുരുവിള(കോട്ടയം ലയൺസ് ക്ലബ് പ്രസിഡൻ്റ് ), കുര്യൻ കെ കുര്യൻ, ജോസഫ് കുര്യൻ, സിസ്റ്റർ ശ്ലോമ്മോ,എം സി ചെറിയാൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.

Advertisements

Hot Topics

Related Articles