പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം: മഴ അപകടമാകാതിരിക്കാൻ ശക്തമായ ഇടപെടലുമായി ജില്ലാ ഭരണകൂടം; കക്കി-ആനത്തോട് റിസർവോയറിന്റെ മേഖലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശക്തമായ ഇടപെടലുമായി ജില്ലാ ഭരണകൂടം. ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ കക്കി ആനത്തോട് മേഖലകളിൽ ജില്ലാ ഭരണകൂടം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കെഎസ്ഇബിയുടെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസർവോയറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. ഇതേ തുടർന്നു നീരൊഴുക്ക് വർദ്ധിച്ചതാണ് ഈ സ്ഥലങ്ങളിൽ ഇപ്പോൾ ജലനിരപ്പ് ക്രമാതീതമായി വർദ്ധിക്കാൻ കാരണമായത്.

Advertisements

ഇതേ തുടർന്നു റിസർവോയറിന്റെ അനുവദനീയമായ പരമാവധി ശേഷിയിലേക്കു ജലനിരപ്പ് എത്തിച്ചേർന്നു കൊണ്ടിരിക്കുകയാണ്. റിസർവോയറിന്റെ പരമാവധി ശേഷി 981.46 മീറ്ററാണ്. എന്നാൽ, 2021 ഒക്ടോബർ 11 മുതൽ 20 വരെയുള്ള കാലയളവിൽ റിസർവോയറിൽ സംഭരിക്കുവാൻ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പർ റൂൾ ലെവൽ) 978.83 മീറ്റർ ആണ്. കക്കി-ആനത്തോട് റിസർവോയറിന്റെ നീല, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിക്കുന്നത് യഥാക്രമം 976.83 മീറ്റർ, 977.83 മീറ്റർ, 978.33 മീറ്റർ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇത്തരത്തിൽ ജലനിരപ്പ് ചേർന്നതിനാൽ കഴിഞ്ഞ 11 ന് നീല അലേർട്ടും, 12 ന് ഓറഞ്ച് അലേർട്ടും നൽകിയിരുന്നു. ഏറ്റവും ഒടുവിൽ റിസർവോയറിന്റെ ജലനിരപ്പ് 978.33 മീറ്ററിൽ എത്തിയിട്ടുള്ളതിനാലാണ് കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സാഹചര്യത്തിൽ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളിൽ താമസിക്കുന്നവരും ശബരിമല തീർഥാടകരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു.
നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും, ശബരിമല തീർഥാടകരും, ജനങ്ങളും സുരക്ഷ ഉറപ്പുവരുത്തേണ്ടതും, നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതും, താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ടതും, ആവശ്യമെങ്കിൽ അധികൃതർ ആവശ്യപ്പെടുന്ന മുറയ്ക്ക് മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പുകളിലേക്കോ മാറേണ്ടതുമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.